court

ന്യൂഡൽഹി : പെട്രോൾ പമ്പുകളിൽ വാഹനങ്ങളിലേക്ക് എണ്ണ പകരാൻ ഉപയോഗിക്കുന്ന കറുത്ത പൈപ്പുകൾ മാറ്റി പകരം എണ്ണ പമ്പു ചെയ്യുന്നത് ജനത്തിന് കാണാൻ സാധിക്കുന്ന രീതിയിലുള്ള ട്രാൻസ്‌പെരന്റ് പൈപ്പുകൾ ഉപയോഗിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.

രാജ്യവ്യാപകമായി നടക്കുന്ന പെട്രോൾ പമ്പുകളിലെ തട്ടിപ്പ് തടയണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ അഭിഭാഷകനായ അമിത് സാഹ്നി പൊതുതാപര്യ ഹർജ്ജി നൽകിയിരിക്കുന്നത്.

പമ്പുകളിൽ ഫില്ലിങ്ങിനായി ഉപയോഗിക്കുന്ന കറുത്ത പൈപ്പുകൾ മാറ്റി ട്രാൻസ്പരന്റായാൽ എണ്ണ വാഹന ടാങ്കുകളിലേക്ക് വരുന്നത് ഉപഭോക്താവിന് കാണുവാൻ സാധിക്കും. മീറ്ററിൽ അളവ് കൃത്യമായി കാണിക്കുമെങ്കിലും വാഹനത്തിൽ ആനുപാതികമായ എണ്ണ എത്തിയിട്ടുണ്ടാകാറില്ലെന്നും അതുകൊണ്ടുതന്നെ ഈ രീതിക്ക് മാറ്റമുണ്ടാകണമെന്നും ഹർജിയിൽ ഉന്നയിക്കുന്നു. റിമോട്ടുകൾ ഉപയോഗിച്ചും, മൈക്രോ ചിപ്പുകളുപയോഗിച്ചും പമ്പുടമകൾ ഉപഭോക്താക്കളെ വഞ്ചിക്കുന്ന നിരവധി കേസുകൾ ഉണ്ടായിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടികാണിക്കുന്നുണ്ട്.