helicoptor-emergency-land

കൊച്ചി: ചേർത്തലയിൽ നേവിയുടെ ഹെലികോപ്‌ടർ ക്ഷേത്ര മൈതാനത്ത് ഇടിച്ചിറങ്ങി. അടിയന്തര സാഹചര്യത്തെ തുടർന്ന് ചേർത്തല ചെമ്മനാട് ഭഗവതി ക്ഷേത്ര മൈതാനത്ത് ഇടിച്ചിറക്കുകയായിരുന്നു. നാല് നാവിക സേനാ ഉദ്യോഗസ്ഥർ ഹെലികോപ്‌ടറിലുണ്ടായിരുന്നു. ആർക്കും പരിക്കില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.