arunachal

ഗുവാഹത്തി: മുൻ അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായ ഗെഗോങ്ങ് അപാങ് ബി.ജെ.പിയിൽ നിന്ന് രാജിവച്ചു. അന്തരിച്ച മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ ആദർശങ്ങളിലൂടെയല്ല പാർട്ടിയുടെ സഞ്ചാരമെന്ന് അദ്ദേഹം രാജി സമർപ്പിച്ചത്.

ഇത് സംബന്ധിച്ച കത്ത് അമിത്ഷായ്ക്ക് നൽകിയിട്ടുണ്ട്.സത്യവും മൂല്യവുമെല്ലാം അവഗണിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. യഥാര്‍ഥ പ്രശ്നങ്ങളെ സർക്കാർ നേരിടുന്നില്ലെന്നും അപാങ് കുറ്റപ്പെടുത്തി. അരുണാചലിൽ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ അദ്ദേഹത്തിന്റെ രാജി ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്.

നിരവധി ബിജെപി നേതാക്കൾ കോൺഗ്രസുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ടാകം സഞ്ജയ് പറഞ്ഞതിന് പിന്നാലെയുള്ള അപാങിന്‍റെ രാജി അരുണാചലിൽ ഏറെ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.