പ്രതി: സുൽത്താൻ ബത്തേരി തേലമ്പറ്റയിൽ വനപാലകരുടെ കെണിയിലായ പത്തു വയസ്സുകാരി കടുവയാണ് കൂട്ടിലായതിന്റെ ദേഷ്യത്തിൽ ഈ കിടക്കുന്നത്.
കുറ്റം: തേലമ്പറ്റയിൽ, നാട്ടിലിറങ്ങി ഒരു പശുവിനെ കൊന്നു. ഒന്നിനെ ആക്രമിച്ച് പരിക്കേല്പിച്ചു.
കെണി: പശുവിന്റെ ഉടമ പാപ്പച്ചന്റെ വീടിനടുത്ത്, ചത്ത പശുവിനെത്തന്നെ കെണിയിലെ ഇരയാക്കി വച്ച് വനംവകുപ്പുകാർ കാത്തിരുന്നു. രാത്രിയോടെ പ്രതി കൂട്ടിലുമായി.
ഇനി: കടുവയെ തിരുവനന്തപുരം നെയ്യാർ വന്യജീവി സങ്കേതത്തിൽ എത്തിക്കുമെന്ന് ഡി.എഫ്.ഒ അജിത് കെ. രാമൻ പറഞ്ഞു