mayavathi

ലക്‌നൗ: യു.പി മുൻ മുഖ്യമന്ത്രിയും ബഹുജൻ സമാജ് വാദി പാർട്ടി അദ്ധ്യക്ഷയുമായ മായാവതിയുടെ പിറന്നാളാഘോഷ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വെെറലാകുകയാണ്. തന്റെ പിറന്നാ‍ൾ ആഘോഷം വലിയ രീതിയിൽ ആഘോഷിക്കേണ്ട എന്നായിരുന്നു മായാവതിയുടെ തീരുമാനം. എന്നാൽ പാർട്ടി പ്രവർത്തകർ അത് ആഘോഷമാക്കി എടുക്കുകയായിരുന്നു. തുടർന്ന് യു.പിയിലെ അമോറയിൽ ബി.എസ്.പി പ്രവർത്തകർ സംഘടിപ്പിച്ച പിറന്നാളാഘോഷം അലങ്കോലമാവുന്ന വീഡിയോണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

മായാവതിയുടെ 63ാം പിറന്നാളന് 63 കിലോ തൂക്കമുള്ള വലിയ കേക്കാണ് മുറിക്കാനായി പാർട്ടി പ്രവർത്തകർ ഒരുക്കിയത്. എന്നാൽ അത് മുറിക്കുന്നതിന് മുമ്പെ ആൾക്കാർ കൂട്ടമായി വന്ന് കേക്കുകൾ കെെക്കലാക്കി ഒാടുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നത്. കേക്കിന് വേണ്ടി അടിപിടി കൂടുന്നവരെയും വീഡിയോയിൽ കാണുന്നുണ്ട്.

പ്രവർത്തകരോട് അടങ്ങി നിൽക്കാൻ നേതാക്കൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും അതൊന്നും ഗൗനിക്കാതെ കിട്ടിയതുമായി മുങ്ങുകയാണ് അവർ ചെയ്യുന്നത്. അവസാനം കേക്ക് മുഴുവനും തീരാറായപ്പോ‍ൾ അവർക്ക് തന്നെ വിട്ടുകൊടുക്കുകയാണ് നേതാക്കൾ ചെയ്തത്. ആഘോഷങ്ങൾക്ക് ക്ഷണിക്കപ്പെട്ട നേതാക്കൾ നോക്കി നിൽക്കെയാണ് പ്രവർത്തകരുടെ കേക്കിന് വേണ്ടിയുള്ള കയ്യാങ്കളി. അവർക്ക് കേക്ക് കിട്ടിയോ എന്ന കാര്യം ചോദ്യമായി അവശേഷിക്കുന്നു.

#WATCH: People loot cake during an event in Amroha, on Bahujan Samaj Party (BSP) chief Mayawati's 63rd birthday today. pic.twitter.com/8Q4bDWdr66

— ANI UP (@ANINewsUP) January 15, 2019

Mayawati's Birthday cake. Uttar pradesh, never change. pic.twitter.com/zwiTY7Veju

— Gabbbar (@GabbbarSingh) January 15, 2019