news

1. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് കെ.പി.സി.സി പുനസംഘടനയില്ല. തീരുമാനം, ഡല്‍ഹിയില്‍ ചേര്‍ന്ന നേതാക്കളുടെ യോഗത്തില്‍. തിരഞ്ഞെടുപ്പിന് മുന്‍പ് പുനസംഘടന നടത്തിയാല്‍ പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടാകും എന്ന് വിലയിരുത്തല്‍. പ്രചാരണം, ഏകോപനം, സ്ഥാനാര്‍ത്ഥി നിര്‍ണയം എന്നിവ നടത്താന്‍ മാദ്ധ്യമ കമ്മിറ്റികള്‍ക്ക് രൂപം നല്‍കും. തിരഞ്ഞെടുപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിക്കുന്നത് സംബന്ധിച്ചു കെ.പി.സി.സി തയ്യാറാക്കിയ പട്ടികയ്ക്കും ഹൈക്കമാന്‍ഡ് അംഗീകാരം

2. സമിതികള്‍ക്ക് പേരുകള്‍ നല്‍കാനും കെ.പി.സി.സിക്ക് ചര്‍ച്ചയില്‍ നിര്‍ദ്ദേശം. ലോക്സഭ തിരഞ്ഞെടുപ്പില്‍ സംഘടനാ ചുമതല ഉള്ളവര്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്ത് ഫെബ്രുവരി 20ന് മുന്‍പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും പ്രതികരണം

3. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച കേരളത്തില്‍ നടത്തിയ ശേഷം വീണ്ടും നേതാക്കള്‍ ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തും. പുനസംഘടന സംബന്ധിച്ച ചര്‍ച്ചയ്ക്ക് കേരളത്തിന്റെ ചുമതല ഉള്ള മുകുള്‍ വാസ്നികുമായി കൂടിക്കാഴ്ച നടത്തിയത് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ എന്നിവര്‍.

4. ആലപ്പാട് സമര സമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. മുഖ്യമന്ത്രി നാളെ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സമരക്കാരുമായി വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ ചര്‍ച്ച നടത്തും. ആലപ്പാട് ഖനന ആഘാതം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. കളക്ടറും ജനപ്രതിനിധികളും ഉള്‍ക്കൊള്ളുന്ന മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും. തീരം ഇടിയാനുള്ള പ്രധാനകാരണം സീ വാഷിംഗ് ആണെന്നും വിലയിരുത്തല്‍. വിളിച്ചാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും എന്ന് സമര സമിതി

5. ആലപ്പാട് കരിമണല്‍ ഖനനത്തില്‍ ജില്ലാ കളക്ടറോട് ദേശീയ ഹരിത ട്രൈിബ്യൂണല്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. സംഭവത്തില്‍ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസ് എടുക്കുക ആയിരുന്നു. വിഷയം ഇന്നലെ ഹൈക്കോടതിയും പരിഗണിച്ചിരുന്നു. ഖനനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും ഐ.ആര്‍.ഇയ്ക്കും ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

6. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ സമരം നടത്തിയ കന്യാസ്ത്രീമാര്‍ക്ക് സ്ഥലമാറ്റം. നടപടി, സഭാ നിയമങ്ങള്‍ ലംഘിച്ച് പരസ്യ സമരത്തിനിറങ്ങിയതിന്. സ്ഥലമാറ്റം സമര നേതാവ് സിസ്റ്റര്‍ അനുപമ അടക്കം അഞ്ച് പേര്‍ക്ക് എതിരെ. സഭാ നിയമങ്ങള്‍ പാലിക്കാന്‍ കന്യാസ്ത്രീകള്‍ ബാധ്യസ്ഥരെന്ന് മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ റജീന കടംതോട്ടം പുറത്തിറക്കിയ ഉത്തരവില്‍ പരാര്‍മശം.

7. സ്ഥലം മാറ്റിയത് കന്യാസ്ത്രീമാരായ അനുപമ, ജോസഫിന്‍, ആല്‍ഫി, നീന റോസ്, ആന്‍സിറ്റ എന്നിവരെ. നാല് കന്യാസ്ത്രീമാരെയും മാറ്റിയത് വെവ്വേറെ സ്ഥലങ്ങളിലേക്ക്. സമര നേതാവായ സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്ക് മാറ്റി. മറ്റുള്ളവര്‍ക്ക് കണ്ണൂരിലും ഛത്തീസ്ഗഡിലും ആണ് സ്ഥലമാറ്റം. സഭയുടേത് പ്രതികാര നടപടി എന്ന് കന്യാസ്ത്രീകള്‍. കേരളത്തിന് പുറത്തേക്ക് മാറ്റിയത് കേസ് ദുര്‍ബലമാക്കാന്‍. പരാതി നല്‍കിയ കന്യാസ്ത്രീയെ ഒറ്റയ്ക്ക് നിറുത്തി പോകില്ലെന്നും കുറവിലങ്ങാട് മഠത്തില്‍ തന്നെ തുടരുമെന്നും പ്രതികരണം

8. 2018 മാര്‍ച്ചില്‍ തന്നെ കന്യാസ്ത്രീമാരോട് ഇതേ സ്ഥലങ്ങളിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ച് ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ കന്യാസ്ത്രീകള്‍ പോകാന്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ വീണ്ടും ഉത്തരവിറക്കിയത് മാര്‍ച്ചിലെ ഉത്തരവ് പാലിച്ചില്ലെങ്കില്‍ സഭാ ചട്ടലംഘനത്തിന് നടപടി എടുക്കേണ്ട വരുമെന്ന നിര്‍ദ്ദേശത്തോടെ. കന്യാസ്ത്രീമാര്‍ക്ക് എതിരെ ഉള്ള നടപടി ബിഷപ്പിനും സഭയ്ക്കും എതിരെ ദിവസങ്ങള്‍ക്ക് മുന്‍പ് കന്യാസ്ത്രീകള്‍ പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെ.