cbi-

ന്യൂഡൽഹി: പുതിയ സി.ബി.ഐ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ സമിതി യോഗം ജനുവരി 24ന്. അലോക് വർമ്മയ്ക്ക് പകരം സി.ബി.ഐ ഡയറക്ടറായി താത്കാലിക ചുമതലയുള്ള നാഗേശ്വര രാവുവിന്റെ കാലാവധി ജനുവരി 31ന് കഴിയും. 31നകം പുതിയ ഡയറക്ടറെ തിരഞ്ഞെടുത്ത് ഫെബ്രുവരി ഒന്നിന് ചുമതലയേൽക്കാനാണ് തീരുമാനം.

സി.ബി.ഐ ഇടക്കാല ഡയറക്ടറുടെ നിയമനത്തിനെതിരായ ഹർജി അടിയന്തരമായി കേൾക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് അലോക് വർമ്മയെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയത്. പ്രധാനമന്ത്രിയും സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിനിധി ജസ്റ്റിസ് എ.കെ. സിക്രിയും പ്രതിപക്ഷത്തിന്റെ മല്ലികാർജ്ജുന ഖാർഗെയും ഉൾപ്പെട്ട സമിതിയാണ് തീരുമാനമെടുത്തത്. ഖർഗെ തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.