ന്യൂഡൽഹി: ജസ്റ്റിസ് ദിനേഷ് മഹേശ്വരിയെയും ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. ഇരുവരെയും സുപ്രിംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു. നിലവിൽ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ദിനേഷ് മഹേശ്വരി. ഡൽഹി ഹൈക്കോടതി ജഡ്ജിയാണ് സഞ്ജീവ് ഖന്ന.
സീനിയോറിട്ടി മറികടന്നുള്ള നിയമനത്തിനെതിരെ സുപ്രീംകോടതി ജഡ്ജി എസ്.കെ. കൗൾ അടക്കം
രംഗത്തെത്തിയിരുന്നു. സഞ്ജീവ് ഖന്നയ്ക്കും ദിനേഷ് മഹേശ്വരിക്കും സീനിയോറിട്ടിയില്ലെന്ന് കൊളീജിയം ചൂണ്ടി കാണിച്ചിരുന്നതാണ്. എന്നാൽ ഇത് മറികടന്നുകൊണ്ടാണ് ഇപ്പോൾ നിയമന ഉത്തരവ് വന്നിരിക്കുന്നത്