കൊച്ചി: കേരളത്തിലെയും തമിഴ്‌നാട്ടിലെയും സ്‌കൂളുകൾക്കായി വണ്ടർല ഏർപ്പെടുത്തിയ പരിസ്ഥിതി - ഊർജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു. വിശ്വദീപ്‌തി സി.എം.ഐ പബ്ളിക് സ്‌കൂൾ (അടിമാലി) ഒന്നാംസ്ഥാനം നേടി. ഭാരതീയ വിദ്യാഭവൻ മെട്രിക് എച്ച്.എസ്.എസ് (ഈറോഡ്), പാറമേക്കാവ് വിദ്യാമന്ദിർ (തൃശൂർ) എന്നിവ രണ്ടാംസ്ഥാനവും എം.എ.എം എൽ.പി.എസ് പനവള്ളി (ആലപ്പുഴ), കങ്ങരപ്പടി ഹോളിക്രോസ് കോൺവെന്റ് സ്‌കൂൾ (എറണാകുളം), കെ.വി.യു.പി സ്‌കൂൾ, പാങ്ങോട് (തിരുവനന്തപുരം) എന്നിവ മൂന്നാംസ്ഥാനവും നേടി.
30 സ്‌കൂളുകൾക്ക് പ്രോത്‌സാഹന സമ്മാനവുമുണ്ട്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 50,000 രൂപ, 25,000 രൂപ, 15,000 രൂപ വീതം ക്യാശ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. ഫെബ്രുവരിയിൽ വണ്ടർലയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.