karnataka

ബംഗളൂരു:കർണാടകയിൽ ഭരണം പിടിക്കാനുള്ള ബി.ജെ.പി ശ്രമത്തിനിടെ കാണാതായ രണ്ട് കോൺഗ്രസ് എം.എൽ.എമാർ തിരികെ എത്തിയത് കോൺഗ്രസിന് ആശ്വാസമായി. കോൺഗ്രസ് എം.എൽ.എമാരായ ആനന്ദ് സിംഗ് ഇന്നലെയും ഹഗാരിബൊമ്മനഹള്ളി എം.എൽഎ ഭീമ നായിക്ക് ഇന്ന് ഉച്ചയോടെയുമാണ് തിരികെ എത്തിയത്.

കോൺഗ്രസ് നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ബി.ജി.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ഭീമ നായിക്ക് പറഞ്ഞു.

തനിക്ക്​ രണ്ട്​ ഫോൺ നമ്പറുകളുണ്ടെന്നും അതിൽ ഒന്ന്​ സ്വിച്ച്​ ​ഓഫ്​ ആയിപ്പോയെന്നും ഭീമ നായിക്​ പറഞ്ഞു. ഇൗ നമ്പർ ബി.ജെ.പിക്കൊപ്പം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടകയിൽ ഇന്നലെ രണ്ട് എം.എൽ.എമാരാണ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. സ്വതന്ത്ര എം.എൽ.എമാരായ എച്ച്.നാഗേഷും ആർ. ശങ്കറുമാണ് രാജിവെച്ചത്.