bar-

തിരുവനന്തപുരം: പുതിയ അബ്കാരി നയത്തിന്റെ അടിസ്ഥാനത്തിൽ ബാറുകൾ അടച്ചുപൂട്ടിയതിനെതുടർന്ന് തൊഴിൽ നഷ്ടപ്പെട്ട ബാർ ഹോട്ടൽ ജീവനക്കാർക്ക് സ്വയംതൊഴിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ഇവരുടെ പുനരധിവാസത്തിനുളള കരട് പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. 'സുരക്ഷാ സ്വയം തൊഴിൽ പദ്ധതി' എന്ന പേരിലാണ് സഹായമെത്തിക്കുന്നത്.

ഗുണഭോക്താക്കൾക്ക് അഞ്ച് വർഷത്തേക്ക് 2.5 ലക്ഷം രൂപ വായ്പയായും അര ലക്ഷം രൂപ ഗ്രാന്റ്/സബ്‌സിഡി ആയും അനുവദിക്കും. അഞ്ചു വർഷത്തിനുള്ളിൽ മാസ ഗഡുക്കളായി വായ്പ തിരിച്ചടക്കണം. നാലു ശതമാനമാണ് പലിശ. സ്വയം തൊഴിൽ പദ്ധതി നടത്തുന്നതിന് ആവശ്യമായ പരിശീലനം വ്യവസായ പരിശീലന വകുപ്പ് നല്‍കും.