ഇരുകൂട്ടർക്കും കോടതി പ്രഹരം
സമരക്കാരോട്
സമരം അവസാന മാർഗമാണ്.ഒത്തുതീർപ്പു ശ്രമം നടക്കുന്നതിനിടെ പണിമുടക്ക് നടത്തുന്നത് ശരിയല്ല.
ആവശ്യങ്ങൾ ഉന്നയിച്ച് നൽകിയ നോട്ടീസിൽ നടപടിയില്ലെങ്കിൽ നേരിട്ട് കടുത്ത സമരത്തിലേക്ക് നീങ്ങുന്നത് ശരിയല്ല.
പണിമുടക്ക് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും.ഇപ്പോഴത്തെ സ്ഥിതിയിൽ അനിശ്ചിതകാല പണിമുടക്ക് സർക്കാരിനും ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കും.
തച്ചങ്കരിയോട്
പണിമുടക്കു നോട്ടീസ് ലഭിച്ച് 15 ദിവസം കഴിഞ്ഞിട്ടും ഒത്തുതീർപ്പു ശ്രമം നടത്താതിരുന്ന എം.ഡിയുടെ നടപടി ശരിയായില്ല.
അനുരഞ്ജന ചർച്ചയ്ക്കായി ഇൗ നോട്ടീസ് യഥാസമയം ലേബർ കമ്മിഷണർക്കു വിടാതിരുന്നത് എന്ത്? എം.ഡിയുടെ പ്രവൃത്തികൾ വിശ്വാസയോഗ്യമല്ല
നോട്ടീസ് ലഭിച്ച ശേഷം എം.ഡി എന്ന നിലയിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകണം
ഹർജിയിൽ പറയുന്നത്
പല റൂട്ടുകളിലും കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. പണിമുടക്ക് ജനങ്ങളെ ബുദ്ധിമുട്ടിലാക്കും. ബസ് സർവീസ് അവശ്യ സേവനമായി പ്രഖ്യാപിക്കണമെന്ന് സർക്കാരിന് നിവേദനം നൽകിയിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. പൊതു- അവശ്യ സർവീസുകളിൽ പണിമുടക്ക് നോട്ടീസ് നൽകുമ്പോൾത്തന്നെ ഒത്തുതീർപ്പു ശ്രമങ്ങൾ തുടങ്ങിയതായി കണക്കാക്കാമെന്ന് വ്യവസ്ഥയുണ്ട്. ആ നിലയ്ക്ക് സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം.