അബുദാബി : ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ചൈനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി ദക്ഷിണ കൊറിയ എ.എഫ്.സി കപ്പിന്റെ പ്രീക്വാർട്ടറിലെത്തി. തോറ്റെങ്കിലും ഗ്രൂപ്പിലെ രണ്ടാമൻമാരായി ചൈനയും അവസാന 16 ലേക്ക് കടന്നിട്ടുണ്ട്.
14-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ഹമാംഗ് ഉയിജോയാണ് ദക്ഷിണ കൊറിയയുടെ ആദ്യഗോൾ നേടിയത്. 51-ാം മിനിട്ടിൽ കിം മിൻ ജേയ് രണ്ടാം ഗോളും നേടി. ഇൗ വിജയത്തോടെ കൊറിയയ്ക്ക് മൂന്ന് മത്സരങ്ങളിൽനിന്ന് ഒൻപത് പോയിന്റായി എല്ലാ മത്സരങ്ങളും ജയിച്ചാണ് കൊറിയ ഗ്രൂപ്പ് ചാമ്പ്യൻമാരായത്. കൊറിയയോട് മാത്രം തോറ്റ ചൈനയ്ക്ക് ആറ് പോയിന്റാണുള്ളത്.
ഗ്രൂപ്പിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ കിർഗിസ്ഥാൻ 3-1ന് ഫിലിപ്പീൻസിനെ കീഴടക്കി.