facebook-

ന്യൂഡൽഹി: ടിക് ടോകിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് ഫേസ്ബുക്കിലെ ടെൻ ഇയർ ചലഞ്ച്. പത്തുവർഷത്തിന് മുമ്പും ഇപ്പോഴുമുള്ള ഫോട്ടോകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയെന്നതാണ് ടെൻ ഇയർ ചലഞ്ച്. എന്നാൽ ടെൻ ഇയർ ചലഞ്ചിന് മുന്നിൽ വലിയൊരു കെണി ഒളിഞ്ഞിരിപ്പുണ്ടെന്ന വെളിപ്പെടുത്തലുമായി സൈബർ വിദഗ്ദ്ധയും പ്രുഖ ടെക് എഴുത്തുകാരിയുമായ കെയ്റ്റ് ഒ നീൽ രംഗത്തെത്തി.

ടെൻ ഇയർ ചലഞ്ച് ഫേസ്ബുക്കിന്റെ കെണിയാണെന്ന് കെയ്റ്റ് ഒ നീൽ പറയുന്നു. ഫേസ്ബുക്കിന്റെ പുതിയ ഫേസ് റെക്കഗ്നൈസേഷൻ അൽഗോരിതം രൂപപ്പെടുത്തുന്നതിനുള്ള കെണിയാണ് #TenYearChallenge എന്നാണ് കെയ്റ്റ് അഭിപ്രായപ്പെടുന്നത്.

ഒരാളുടെ ചിത്രം ഉപയോഗിക്കുന്നതിന് അയാളുടെ മുൻകൂർ അനുമതി വേണമെന്നിരിക്കെ ഈ ചലഞ്ചിലൂടെ നിരവധി പേർ അവരുടെ പത്ത് വർഷങ്ങൾക്ക് മുൻപുള്ള ചിത്രങ്ങൾ ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയും അതുവഴി ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും അൽഗൊരിതം തയ്യാറാക്കുന്നതിനും സാധിക്കുമെന്ന് നീൽ അവകാശപ്പെടുന്നു.

അതേ സമയം ലോകത്താകമാനം വൻ സ്വീകാര്യത ലഭിച്ച ടെൻ ഇയര്‍ ചലഞ്ച് കേരളത്തിലും ഏറ്റെടുത്തു കഴിഞ്ഞു.

Me 10 years ago: probably would have played along with the profile picture aging meme going around on Facebook and Instagram
Me now: ponders how all this data could be mined to train facial recognition algorithms on age progression and age recognition

— Kate O'Neill (@kateo) January 12, 2019