ക്വാലാലംപൂർ : ഇന്ത്യൻ താരങ്ങളായ സൈന നെഹ്വാൾ, പി. കാശ്യപ്, കെ. ശ്രീകാന്ത് എന്നിവർ മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ വിജയം നേടി. ഏഴാം സീഡായ സൈന 14-21, 21-18, 21-18 ന് ഹോംഗ് കോംഗിന്റെ ജോയ് ഷുവാൻ ഡെംഗിനെയാണ് കീഴടക്കിയത്. രണ്ടാം റൗണ്ടിൽ സൈന പുയി യിൻയിപ്പിനെ നേരിടും. സൈനയുടെ ഭർത്താവ് കൂടിയായ കാശ്യപ് 19-21, 21-19, 21-10 ന് ഡെൻമാർക്കിന്റെ റാസ്മുസ് ഗെംകെയെ തോൽപ്പിച്ചു. ശ്രീകാന്ത് ഹോംഗ്കോംഗിന്റെ അൻഗസ് കാലോംഗിനെ 21-17, 21-11 നാണ് കീഴടക്കിയത്.