പ്രായത്തെ മറന്ന് മരത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടുന്ന മോഹൻലാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വി.എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയനിലെ മോഹൻലാലിന്റെ ആക്ഷൻ രംഗത്തിന്റെ ചിത്രീകരണ വിഡിയോയാണ് പുറത്തുവന്നത്. ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ ആണ് വിഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
മരത്തിനുമുകളിൽ നിന്ന് ചാടുന്ന രംഗം ഡ്യൂപ്പില്ലാതെ മോഹൻലാൽ തന്നെയാണ് ചെയ്തിരിക്കുന്നത്. സമർപ്പണം
(Dedication) എന്ന കാപ്ഷനോടെയാണ് ഹെയ്ൻ വിഡിയോ പങ്കുവെച്ചത്.
നിരവധി പേർ വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്. പ്രായത്തെ വെല്ലുന്ന പ്രകടനമെന്നാണ് ആരാധകരുടെ കമന്റ്. ലാലേട്ടനുള്ളപ്പോൾ ഡ്യൂപ്പെന്തിനാ എന്നും ചിലർ ചോദിക്കുന്നു.