aarppo-

കൊച്ചി: ആർത്തവ രക്തം ശുദ്ധമാണെങ്കിൽ എ.കെ.ജി സെന്ററിൽ വിതരണത്തിന് വെക്കണമെന്ന് ലീഗ് വനിതാ നേതാവ് ഷാഹിന നിയാസ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആർത്തവം ശുദ്ധമെങ്കിൽ പാൽ സൊസൈറ്റിക്കാർ വീടുകളിൽ നിന്ന് പാല് ശേഖരിക്കും പോലെ സഖാക്കളുടെ വീട്ടില്‍ ആർത്തവ കാലത്ത് ഓരോ കന്നാസ് വെച്ച് ആർത്തവ രക്തം സ്വരൂപിച്ച് എ.കെ.ജി സെന്ററിൽ വിതരണത്തിന് വെക്കണമെന്നും ബ്ലഡ് ബാങ്കുണ്ടാക്കി സഖാക്ക‍‍ൾക്ക് അത്യാവശ്യം വരുമ്പോൾ കുത്തിവെക്കാം. ഇതൊക്കെ സഖാക്കളുടെ ഇഷ്ടം സ്വാതന്ത്ര്യം. എന്നായിരുന്നു ഷാഹിനയുടെ പരിഹാസം.

ഇതിനെതിരെ ശക്തമായി പ്രതികരണമാണ് ഷാഹിനയ്ക്കെതിരെ ഉയരുന്നത്. ഡോക്ടർ വീണ ജെ.എസും ഷാഹിനത്തിനെതിരെ രംഗത്ത് വന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടർ വീണ ഷാഹിനയെ വിമർശിച്ചത്.വനിതാ ലീഗ് നേതാവായ ഷാഹിന നിയാസി അറിയാൻ.

പാൽ സൊസൈറ്റിക്കാർ വീടുകളിൽ നിന്ന് പാൽ ശേഖരിക്കുമ്പോലെയല്ല ആർത്തവരക്തം ശേഖരിക്കേണ്ടത്. ബോഡി ഓട്ടോണമി അഥവാ സ്വന്തം ശരീരത്തിന്മേലുള്ള പരമാധികാരം മനുഷ്യർക്ക്‌ ഓരോരുത്തർക്കുമുണ്ട്. എന്ന കുറിപ്പോടെയാണ് ഡോക്ടർ രംഗത്ത് വന്നത്.

ആർത്തവരക്ത ബാങ്ക് എന്നത് താങ്കൾ മെനഞ്ഞെടുക്കുന്നതിന് എത്രയോമുന്നേ തന്നെ അത് അമേരിക്കയിൽ ഉരുത്തിരിഞ്ഞിട്ടുണ്ട്. സ്റ്റെം സെൽ തെറാപ്പിക്ക് ആർത്തവരക്തത്തിലെ കോശങ്ങൾ ഉപയോഗപ്പെടുത്താമെന്ന് കണ്ടുപിടിച്ചിട്ടുണ്ട്. അൽഷിമേഴ്‌സ് അസുഖത്തിനും പക്ഷാഘാതത്തിനും ഈ സ്റ്റെം സെൽ തെറാപ്പി ഉപയോഗപ്പെടുത്താം. ഡോക്ടർ കൂട്ടിച്ചേർത്തു.