അറ്റ്ലാന്റാ: മരിച്ച് പോയവർ തിരിച്ച് വരുന്നതൊക്കെ സിനിമയിലും കഥകളിലുമൊക്കെ കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അങ്ങിനെയുള്ള സംഭവമാണ് ജോർജിയയിൽ നടന്നത്. അറ്റ്‌ലാന്റാ സ്വദേശിനിയായ ജെന്നിഫർ തന്റെ മകന്റെ ആത്മാവ് അടുക്കളയിൽ പ്രത്യക്ഷപ്പെടുന്നു എന്ന അവകാശവാദവുമായി രംഗത്ത് വന്നത്.
2016 ൽ മരിച്ച മകന്റ ആത്മാവ് അടുക്കളയിൽ പ്രത്യക്ഷപ്പെടുന്നിന്റെ സിസിടിവി ദൃശ്യം സഹിതമാണ് ജെന്നിഫർ രംഗത്ത് വന്നത്. . ജെനിഫറും മകൾ ലോറയും ടിവി കാണുമ്പോഴാണ് അടുക്കളയിൽ ആരോ ഉണ്ടെന്ന സന്ദേശം മൊബൈലിലെ സെക്യൂരിറ്റി ആപ്പിൽ വരുന്നത്. വീടിനകത്ത് ആര് പ്രവേശിച്ചാലും ഈ ആപ്പ് മുന്നറിയിപ്പ് നൽകും. സി.സിടിവി ക്യാമറയും ആപ്പും ബന്ധിപ്പിച്ചിരുന്നു. തുടർന്ന് വീഡിയോ പരിശോധിച്ചപ്പോയാണ് മകന്റെ ചിത്രം സി.സിടിവിയിൽ പതിഞ്ഞത് കാണുന്നത്.
എന്നാൽ അടുക്കള പരിശോധിച്ചപ്പോൾ ആരുമുണ്ടായിരുന്നില്ല.രൂപം പരിശോധിച്ചതിന് ശേഷം തന്റെ മകൻ തന്നെയാണ് പ്രത്യക്ഷപ്പെട്ടതെന്ന് അമ്മ തെളിവ് സഹിതം വാദിച്ചു. ഒരു രോഗത്തിന്റെ മരുന്ന് അളവിലധികം കഴിച്ചതാണ് തന്റെ മകൻ റോബിയുടെ മരണ കാരണമെന്ന് ജെന്നിഫർ വ്യക്തമാക്കി.
എന്നാൽ ദൃശ്യങ്ങൾ പൂർണ്ണമായി വിശ്വാസത്തിലെടുത്തില്ലെന്നും കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.