theresa-may

ല​ണ്ട​ൻ​:​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​നി​ൽ​ ​നി​ന്ന് ​ബ്രി​ട്ട​ൻ​ ​പു​റ​ത്തു​ ​പോ​കു​ന്ന​തി​നു​ള്ള​ ​വ്യ​വ​സ്ഥ​ക​ള​ട​ങ്ങി​യ​ ​ബ്രെ​ക്‌​സി​റ്റ് ​ക​രാ​ർ​ ​ബ്രി​ട്ടീ​ഷ് ​പാ​ർ​ല​മെ​ന്റ് ​ബ​ഹു​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​ ​വോ​ട്ടി​നി​ട്ട് ​ത​ള്ളി​യ​ത്​ ​പ്ര​ധാ​ന​മ​ന്ത്രി​ ​തെ​രേ​സ​ ​മേ​യ്ക്ക് തിരിച്ചടിയായി. ഇതിന് പിന്നാലെ മേയ്ക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും മേയ് അതിജീവിച്ചു. 19 വോട്ടുകൾക്കായിരുന്നു മേയുടെ വിജയം. 325 പേർ അവിശ്വാസ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തപ്പോൾ 309 പേർ അനുകൂലിച്ചു. ബ്രെക്സിറ്ര് വിഷയത്തിൽ മേയ്‌യെ എതിർത്തിരുന്ന സ്വന്തം പാർട്ടിയിലെ ചില അംഗങ്ങൾ ഭരണ പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ മേയ്‌ക്ക് അനുകൂലമായി വോട്ടു ചെയ്യുകയായിരുന്നു. ബ്രെക്സിറ്ര് വിഷയത്തിൽ എം.പിമാരെ ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് ഇപ്പോൾ മേയ്.

തെ​രേ​സ​ ​മേ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ര​ണ്ട് ​വ​ർ​ഷം​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​നു​മാ​യി​ ​കൂ​ടി​യാ​ലോ​ചി​ച്ച് ​ത​യ്യാ​റാ​ക്കി​യ​ ​ക​രാ​ർ​ ​നേരത്തേ ബ്രി​ട്ടീ​ഷ് ​പൊ​തു​സ​ഭ​ 202​നെ​തി​രെ​ 432​ ​വോ​ട്ടി​നാ​ണ് ​ത​ള്ളി​യ​ത്.​ആ​ധു​നി​ക​ ​ബ്രി​ട്ട​ന്റെ​ ​രാ​ഷ്‌​ട്രീ​യ​ ​ച​രി​ത്ര​ത്തി​ൽ​ ​ഒ​രു​ ​ഗ​വ​ൺ​മെ​ന്റ് ​പാ​ർ​ല​മെ​ന്റി​ൽ​ ​നേ​രി​ടു​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ​രാ​ജ​യ​മാ​ണി​ത്.​ ​മേ​യു​ടെ​ ​ക​ൺ​സ​ർ​വേ​റ്റി​വ് ​പാ​ർ​ട്ടി​യി​ലെ​ 118​ ​എം.​ ​പി​മാ​ർ​ ​പ്ര​തി​പ​ക്ഷ​ ​ലേ​ബ​ർ​ ​പാ​ർ​ട്ടി​ക്കൊ​പ്പം​ ​ക​രാ​റി​നെ​ ​എ​തി​ർ​ത്തു.​ ​അ​തേ​സ​മ​യം,​​​ ​മൂ​ന്ന് ​ലേ​ബ​ർ​ ​എം.​ ​പി​മാ​ർ​ ​ക​രാ​റി​നെ​ ​പി​ന്തു​ണ​ച്ചു.


ക​രാ​ർ​ ​പാ​ർ​ല​മെ​ന്റി​ൽ​ ​പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മേ​യ്‌​ക്കെ​തി​രെ​ ​ലേ​ബ​ർ​ ​പാ​ർ​ട്ടി​ ​നേ​താ​വ് ​ജ​റ​മി​ ​കോ​ർ​ബി​ൻ​ ​ഇ​ന്ന​ലെ​ ​സ​ഭ​യി​ൽ​ ​അ​വി​ശ്വാ​സ​ ​പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ക്കുകയായിരുന്നു.​ ​


ഇ​ക്കൊ​ല്ലം​ ​മാ​ർ​ച്ച് 29​നാ​ണ് ​ബ്രി​ട്ട​ൻ​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​നി​ൽ​ ​നി​ന്ന് ​പി​ൻ​മാ​റേ​ണ്ട​ത്.​ ​തു​ട​ർ​ന്നു​ള്ള​ 21​ ​മാ​സ​ങ്ങ​ളി​ൽ​ ​ഒ​രു​ ​സ്വ​ത​ന്ത്ര​ ​വ്യാ​പാ​ര​ ​ക​രാ​റി​നും​ ​രൂ​പം​ ​ന​ൽ​കേ​ണ്ട​താ​യി​രു​ന്നു.​ ​ബ്രെ​ക്‌​സി​റ്റ് ​ക​രാ​റി​ൽ​ ​ക​ഴി​ഞ്ഞ​ ​ഡി​സം​ബ​റി​ൽ​ ​പാ​ർ​ല​മെ​ന്റി​ൽ​ ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ ​വോ​ട്ടെ​ടു​പ്പ് ​കൂ​ടു​ത​ൽ​ ​എം.​പി​മാ​രു​ടെ​ ​പി​ന്തു​ണ​ ​നേ​ടാ​നാ​യി​ ​തെ​രേ​സ​ ​മേ​യ് ​നീ​ട്ടി​വ​യ്‌​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം,​​​ ​മേ​യ് ​അ​വ​ത​രി​പ്പി​ച്ച​ ​ക​രാ​റി​ൽ​ ​ചി​ല​ ​ഇ​ള​വു​ക​ൾ​ ​വ​രു​ത്തി​ ​വീ​ണ്ടും​ ​വോ​ട്ടി​നി​ട​ണ​മെ​ന്ന് ​ഒ​രു​ ​വി​ഭാ​ഗം​ ​എം.​ ​പി​മാ​ർ​ ​ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.​ ​ക​രാ​‍​ർ​ ​ഇ​ല്ലാ​തെ​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​ൻ​ ​വി​ട​ണ​മെ​ന്ന​ ​വാ​ദ​വും​ ​ഉ​ണ്ട്.
സാ​ധാ​ര​ണ​ ​ഗ​തി​യി​ൽ​ ​ഇ​ത്ര​യും​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ഒ​രു​ ​ഗ​വ​ൺ​മെ​ന്റ് ​നി​യ​മം​ ​പാ​ർ​ല​മെ​ന്റി​ൽ​ ​പ​രാ​ജ​യ​പ്പെ​ട്ടാ​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​രാ​ജി​വ​യ്‌​ക്കേ​ണ്ട​താ​ണ്.​ ​എ​ന്നാ​ൽ​ ​വോ​ട്ടെ​ടു​പ്പി​ന് ​ശേ​ഷം​ ​തെ​രേ​സ​ ​മേ​യ് ​ന​ട​ത്തി​യ​ ​പ്ര​സ്താ​വ​ന​യി​ൽ​ ​എം.​ ​പി​മാ​രു​മാ​യി​ ​ച​ർ​ച്ച​യ്‌​ക്ക് ​സ​ന്ന​ദ്ധ​ത​ ​പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​വി​ശ്വാ​സ​ ​വോ​ട്ടി​ൽ​ ​ജ​യി​ച്ചാ​ൽ​ ​ക​രാ​ർ​ ​പ​രി​ഷ്‌​ക​രി​ക്കാ​ൻ​ ​എ​ല്ലാ​ ​പാ​ർ​ട്ടി​ക​ളു​മാ​യും​ ​ച​ർ​ച്ച​ ​ന​ട​ത്താ​മെ​ന്നാ​ണ് ​മേ​യു​ടെ​ ​വാ​ഗ്ദാ​നം.​ ​തി​ങ്ക​ളാ​ഴ്‌​ച​ ​പ്ര​ധാ​ന​മ​ന്ത്രി​ ​പു​തി​യൊ​രു​ ​ക​രാ​റു​മാ​യി​ ​പാ​ർ​ല​മെ​ന്റി​ൽ​ ​എ​ത്തു​മെ​ന്നും​ ​റി​പ്പോ​ർ​ട്ടു​ണ്ട്.