വിജയ് സേതുപതി തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്നലെ പുറത്തുവിട്ടു.
ചിരഞ്ജീവി നായകനാകുന്ന സൈറ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിൽ രാജപാണ്ഡി എന്ന കഥാപാത്രത്തെയാണ് വിജയ്സേതുപതി അവതരിപ്പിക്കുന്നത്. താരത്തിന്റെ നാല്പത്തിയൊന്നാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
നയൻതാര,അമിതാഭ് ബച്ചൻ എന്നിവരും ചിത്രത്തിൽ അണിനിരയ്ക്കുന്നുണ്ട്.