നിവിൻപോളിയെ നായകനാക്കി ഗീതുമോഹൻദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന മൂത്തോന്റെ ഒാഡിയോ റിലീസ് ഇന്ന് വൈകിട്ട് എറണാകുളത്ത് നടക്കും.
പ്രമുഖ ബോളിവുഡ് സംവിധായകരും നിർമാതാക്കളുമായ കരൺ ജോഹറും അനുരാഗ് കശ്യപും തമിഴ് സൂപ്പർതാരം സൂര്യയും പൃഥ്വിരാജുമാണ് ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കുന്നത്.
സവിശേഷതകൾ ഏറെയുള്ള ഒരു പ്രമേയമാണ് മൂത്തോൻ ചർച്ച ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇന്നത്തെ ചടങ്ങിൽ വച്ച് അനൗൺസ് ചെയ്യും.
മുംബയിലും എറണാകുളത്തുമായി ചിത്രീകരണം പൂർത്തിയായ മൂത്തോന്റെ ഛായാഗ്രഹണം നിർവഹിച്ചത് രാജീവ് രവിയാണ്. മിനി സ്റ്റുഡിയോയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒട്ടേറെ ചലച്ചിത്രമേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂത്തോൻ ഇത്തവണത്തെ ദേശീയ ചലച്ചിത്രഅവാർഡിനും മത്സരിക്കുന്നുണ്ട്.