വിക്രമിനെ നായകനാക്കി കമലഹാസൻ നിർമ്മിച്ച് രാജേഷ് എം. സെൽവ സംവിധാനം ചെയ്യുന്ന കദരം കൊണ്ടനിൽ ശക്തമായ പൊലീസ് വേഷത്തിൽ ലെന.
സ് പൈ ആക് ഷൻ ത്രില്ലർ സിനിമയിൽ ഇന്റർപോൾ ഏജന്റാണ് വിക്രം. അന്വേഷണ സംഘാംഗത്തിന്റെ വേഷത്തിൽ ലെനയും. ''ശക്തമായ കഥാപാത്രമാണ്. കമൽ സർ നിർമ്മിക്കുന്ന സിനിമ,നായകൻ വിക്രം. എന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും.ധനുഷ് നായകനായ അനേകനാണ് ഇതിനുമുൻപ് അഭിനയിച്ച തമിഴ് സിനിമ.'' ലെന സിറ്റി കൗമുദിയോട് പറഞ്ഞു.
പൂജ കുമാറും അക്ഷര ഹാസനുമാണ് കദരം കൊണ്ടേനിലെ നായികമാർ. ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ വിവേക് തോമസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മലയാളത്തിൽ ലെനയുടെ പുതിയ പ്രോജക്ട്. പി.എഫ്.മാത്യൂസ് തിരക്കഥ എഴുതുന്നു.