പേട്ടയുടെ വൻ വിജയത്തിനുശേഷം രജനികാന്തും കാർത്തിക് സുബ്ബരാജും വീണ്ടും ഒന്നിക്കുന്നു. കാർത്തിക് സുബ്ബരാജ് സമൂഹമാദ്ധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പേട്ട പോലെ മാസ് സിനിമയായിരിക്കുമെന്നാണ് ആദ്യ സൂചന. സിനിമയുടെ രചനയും കാർത്തിക് സുബ്ബരാജ് നിർവഹിക്കുന്നു. സൺ പിക് ചേഴ്സിന്റെ ബാനറിൽ കലാനിധിമാരനാണ് പേട്ട നിർമ്മിച്ചത്. പുതിയ സിനിമയുടെ നിർമ്മാതാവ് ആരെന്ന വിവരം പുറത്തുവിട്ടിട്ടില്ല. രജനികാന്തിനൊപ്പം വിജയ് സേതുപതി, നവാസുദ്ദിൻ സിദ്ദിക്കി, ശശികുമാർ, ബോബി സിംഹ, തൃഷ, സിമ്രാൻ, മാളവിക മോഹൻ എന്നിവർ അഭിനയിച്ച പേട്ട ഇതിനകം 200 കോടി യോളം കളക്ട് ചെയ്തു കഴിഞ്ഞു.