തമിഴിലെ യുവസൂപ്പർ താരം വിശാൽ വിവാഹിതനാകുന്നു. പക്ഷേ വധു വരലക്ഷ്മിയല്ലെന്നു മാത്രം. തമിഴിലെ മുൻനിര നായികയായ വരലക്ഷ്മിയുമായി വിശാൽ ഏറെക്കൊല്ലമായി പ്രണയത്തിലായിരുന്നു. എന്നാൽ ഒരു വർഷം മുൻപ് ഇവർ തമ്മിൽ പിണങ്ങിയതായി വാർത്തകൾ വന്നെങ്കിലും വിശാലോ വരലക്ഷ്മിയോ ഇതിനോട് പ്രതികരിക്കുകയുണ്ടായില്ല. അതുകൊണ്ടുതന്നെ ഇരുവരുടെയും ആരാധകർ വിശാൽ - വരലക്ഷ്മി വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ ഏതാനും ദിവസം മുൻപ് വിശാൽ തെലുങ്ക് താരം അനിഷ അല്ലയെ വിവാഹം കഴിക്കുന്നതായി വാർത്ത പ്രചരിച്ചു. ഇന്നലെ ട്വിറ്ററിലൂടെ വിശാൽ അത് സ്ഥിരീകരിക്കുകയും ചെയ്തു.
''വാർത്ത ശരിയാണ്.അതിയായ സന്തോഷമുണ്ട്.പെൺകുട്ടിയുടെ പേര് അനിഷ അല്ല .എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റമായിരിക്കുമിത്.വിവാഹ തീയതി ഉടൻ അറിയിക്കാം"" ട്വിറ്ററിൽ വിശാൽ കുറിച്ചു.