മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
കർമ്മരംഗത്ത് പുതിയ ഉത്തരവാദിത്തം. പ്രവൃത്തികളിൽ ജാഗ്രത പാലിക്കണം. സന്തോഷം തരുന്ന വാർത്തകൾ ശ്രവിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അനുകൂല സമയം. വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുമാറണം. പ്രതിസന്ധികൾ തരണം ചെയ്യും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
നല്ല അവസരം ലഭിക്കും. പ്രവർത്തന പുരോഗതി. തെറ്റിദ്ധാരണകൾ മാറും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കഠിനമായ പരിശ്രമം വേണ്ടിവരും. പുതിയ സ്ഥാനമാനം ലഭിക്കും. സാമ്പത്തിക നേട്ടം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
മാനസിക പിരിമുറുക്കം ഒഴിവാകും. ആത്മാർത്ഥമായി പ്രവർത്തിക്കും. കർമ്മരംഗത്ത് അഭിവൃദ്ധി.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ബന്ധുസമാഗമം പ്രതീക്ഷിക്കാം. ആർഭാട വസ്തുക്കൾക്കായി പണം ചെലവഴിക്കും. വിവാഹകാര്യത്തിൽ അനുകൂല തീരുമാനം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
മാനസിക പ്രയാസങ്ങൾക്ക് ആശ്വാസം. സുഹൃത്തുക്കളെ സഹായിക്കും. തൊഴിൽപരമായി ശ്രദ്ധിക്കണം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ദീർഘവീക്ഷണമില്ലാതെ പ്രവർത്തിക്കരുത്. ആനുകൂല്യങ്ങൾ ലഭിക്കും. മേലധികാരികളുടെ പ്രീതി.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സാമ്പത്തിക നേട്ടം. തൊഴിൽരംഗത്ത് അഭിവൃദ്ധി. ഇൗശ്വരാധീനം വർദ്ധിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ഉദ്യോഗത്തിൽ ഉയർച്ച. പ്രധാന വിഷയങ്ങളിൽ തീരുമാനം. പഠനകാര്യത്തിൽ ശ്രദ്ധ വർദ്ധിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അനുകൂല സമയം. കീർത്തി വർദ്ധിക്കും. കർക്കശമായ പെരുമാറ്റം ഒഴിവാക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സംസാരം നിയന്ത്രിക്കും. സമൂഹത്തിൽ മാന്യസ്ഥാനം. ഗൃഹാന്തരീക്ഷം സന്തോഷകരം.