നോഷേവ് നവംബർ എന്ന ക്യാംപെയിന് ശേഷം 'ജനുഹെയറി' ചലഞ്ചുമായി സോഷ്യൽ മീഡിയ. ലോകത്താകമാനമുള്ള സ്ത്രീ ശാക്തീകരണമാണ് പുതിയ ചലഞ്ച് കൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ടു തന്നെ പരിപാടി വൻ ഹിറ്റായിരിക്കുകയാണ്. ഷേവ് ചെയ്യാതെ കക്ഷത്തിലെ രോമം അടങ്ങുന്ന ചിത്രം പോസ്റ്റ് ചെയ്യുകായാണ് ചലഞ്ച് കൊണ്ട് ഉദ്ദേശിക്കുന്നത്.
ലോറ ജാക്സൺ എന്ന നാടക വിദ്യാർത്ഥിനിയാണ് സോഷ്യൽ മീഡിയയിൽ ചലഞ്ചിന് തുടക്കം കുറിച്ചത്. ലോകത്തുള്ള എല്ലാ സ്ത്രീകളും അവരുടെ കക്ഷത്തിലെ രോമത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാനാണ് ലോറ സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്തത്. സ്ത്രീശാക്തീകരണവും സ്ത്രീകളുടെ ശരീരത്തോടുള്ള കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തുകയുമാണ് ചലഞ്ചിൽ ഉദ്ദേശിക്കുന്നതെന്ന് ലോറ വ്യക്തമാക്കി.
കഴിഞ്ഞ മാർച്ചിൽ ഒരു നാടകം അവതരിപ്പിക്കാനായി ശരീരത്തിലെ രോമം വളർത്തേണ്ടി വന്നു. പിന്നീട് പല അവസരത്തിലും അത് ഒരു പ്രശ്നമാണെന്ന രീതിയിൽ കാര്യങ്ങൾ എത്തുകയായിരുന്നു. ഇതിലൂടെയാണ് സ്ത്രീയോടും അവളുടെ ശരീരത്തിനോടുമുള്ള കാഴ്ചപ്പാടിൽ മാറ്റം വരണമെന്ന ചിന്ത ഉണ്ടായത് - ലോറ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ചലഞ്ചിന് പിന്നാലെ നിരവധി പെൺകുട്ടികളും സ്ത്രീകളും ഇതിന്റെ ഭാഗമായെത്തിയിട്ടുണ്ട്. നിരവധി പേരാണ് ചലഞ്ചിന്റെ ഏറ്റെടുത്ത് ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തത്. ചലഞ്ചിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചിരിക്കുന്നത്.