crime-

പന്തളം: ഫേസ്ബുക്കിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് നഗ്‌നചിത്രങ്ങൾ പകർത്തി പണം തട്ടിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. നൂറനാട് പണയിൽ അഖിൽ ഭവനിൽ അഖിലാണ്(23) അറസ്റ്റിലായത്. വഞ്ചിക്കപ്പെട്ട പന്തളം സ്വദേശിനികളായ പെൺകുട്ടികളുടെ രക്ഷിതാക്കൾ അടൂർ ഡിവൈ.എസ് .പി ആർ.ജോസിന് നല്കിയ പരാതിയിലാണ് അറസ്റ്റ്.

അഖിലിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിരവധി പെൺകുട്ടികളുടെ നഗ്‌നചിത്രങ്ങൾ കണ്ടെടുത്തതായി പന്തളം പൊലീസ് അറിയിച്ചു. സമാനമായ രീതിയിൽ കൂടുതൽപെൺകുട്ടികൾ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നും ഡി.വൈ.എസ് .പി പറഞ്ഞു. പന്തളം എസ്‌.ഐ ബി.സജീഷ്‌കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ്.കെ, സാജുദ്ദീൻ, ബിജു.ആർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.