1. 'കിഴക്കിന്റെ ധാന്യക്കിണ്ണം' എന്നറിയപ്പെടുന്നത്?
മ്യാൻമർ
2. മ്യാൻമറിലെ നാണയം?
ക്യാറ്റ്5
3. മ്യാൻമറിന്റെ ആദ്യ തലസ്ഥാനം?
റംഗൂൺ
4. ഇന്ത്യയിലെ അവസാന മുഗൾ രാജാവ് ബഹദൂർഷാ രണ്ടാമന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് ?
റംഗൂൺ
5. മ്യാൻമറിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
ഐരാവതി
6. ബാലഗംഗാധര തിലകനെ ബ്രിട്ടീഷുകാർ തടവിൽ പാർപ്പിച്ചത്?
മാണ്ടേല ജയിൽ (മ്യാൻമർ)
7. കേരള മുഖ്യമന്ത്രി പദത്തിലെത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തി?
വി.എസ്. അച്യുതാനന്ദൻ
8. കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
പി.ടി. ചാക്കോ
9. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായത്?
ഇ.എം.എസ്
10. ലോക്സഭയിലെ പ്രതിപക്ഷ നേതാവായ ആദ്യ മലയാളി?
എ.കെ.ജി
11. മേധാപട്കർ സാമൂഹ്യ പ്രവർത്തനത്തിന് തുടക്കം കുറിച്ച ഗ്രാമം ?
മണിബേൽ
12. മേധാപട്കറുടെ രാഷ്ട്രീയ ഗുരു?
ബാബാ ആംതെ
13. സർദാർ സരോവർ അണക്കെട്ട് എവിടെയാണ്?
നർമ്മദ (ഗുജറാത്ത്)
14. ഗോൾഡ്മാൻ പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യക്കാരി?
മേധാപട്കർ
15. പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ്?
ചിപ്‌കോ പ്രസ്ഥാനം
16.ചിപ്‌കോ പ്രസ്ഥാനത്തിന്റെ സ്വാധീനത്തിൽ ദക്ഷിണേന്ത്യയിൽ ആരംഭിച്ച പരിസ്ഥിതി പ്രസ്ഥാനം?
അപ്പികോ
17. ഗ്രീൻപീസിന്റെ ആസ്ഥാനം?
നെതർലൻഡ്
18. പരിസ്ഥിതിയുമായി ബന്ധപ്പെട്ട മേഖലകളിൽ അന്താരാഷ്ട്ര സമന്വയം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ നിലവിൽ വന്ന സംഘടനയാണ്?
UNEP (ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതി)
19. ആംനസ്റ്റി എന്ന വാക്കിനർത്ഥം?
പൊതുമാപ്പ്
20. ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്രട്ടറി ജനറലായ ഇന്ത്യക്കാരൻ?
സലീൽ ഷെട്ടി
21. റെഡ്‌ക്രോസ് സ്ഥാപിച്ചത്?
ഹെന്റിഡ്യൂനന്റ്