vijay-sethupathy

പിറന്നാൾ ദിനത്തിൽ ആരാധകർക്കായി വിജയ് സേതുപതിയുടെ സമ്മാനമായി 'സിന്ദുബാദ്'. പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അദ്ദേഹം പുറത്ത് വിട്ടിരിക്കുന്നത്. ഒരു കൂട്ടം അക്രമികളുടെ മുന്നിൽ ചോരവാർന്ന് പരിക്കേറ്റ് എന്തിനും തയ്യാറായ മാസ് ലുക്കിൽ നിൽക്കുന്ന വിജയ് സേതുപതിയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഒരു മാസ് ആക്ഷൻ ചിത്രമായിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന പ്രതീക്ഷ.

ഹിറ്റ് ജോഡികളായ സംവിധായകൻ എസ്.യു അരുൺകുമാറും വിജയ് സേതുപതിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'സിന്ദുബാദ്'. 'പന്നയാരും പദ്മിനിയും',​ 'സേതുപതി' എന്നിവയാണ് ഇരുവരും ഒന്നിച്ച മറ്റ് ചിത്രങ്ങൾ. ഈ രണ്ട് ചിത്രങ്ങളും വമ്പൻ ഹിറ്റായിരുന്നു. ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയരുകയാണ്.

வாழ்த்திய அனைவருக்கும் மனமார்ந்த நன்றிகள் 😍#Sindhubaadh first look poster 😍@thisisysr @yoursanjali @Rajarajan7215 @VANSANMOVIES @irfanmalik83 @mounamravi @CtcMediaboy pic.twitter.com/tFHvt5qdwE

— VijaySethupathi (@VijaySethuOffl) January 16, 2019


അഞ്ജലിയാണ് ചിത്രത്തിൽ വിജയുടെ നായികയായി എത്തുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സീനു രാമസാമി വിജയ് സേതുപതിയെ നായകനാക്കി ഒരുക്കുന്ന 'മാമനിതനി'ലും യുവനും ഇളയരാജയും ചേർന്നാണ് സംഗീതം ഒരുക്കുന്നത്.

അതേസമയം പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് 'സൈറ നരസിംഹ റെഡ്ഢി' എന്ന ചിരഞ്ജീവി നായകനാവുന്ന ചിത്രത്തിലെ വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ മോഷൻ പോസ്റ്ററും പുറത്തിറക്കിയിരുന്നു. ചരിത്ര സിനിമയിൽ രാജപാണ്ടിയായാണ് വിജയ് സേതുപതി എത്തുന്നത്.