ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരും കൊതിക്കുന്ന സുന്ദര ചർമ്മത്തിന് ഉടമകളാകാം.
അതിനുള്ള ചില എളുപ്പവഴികൾ
- പച്ചക്കറികളും പഴവർഗങ്ങളും ധാരാളം കഴിക്കുക. ഇത് ശരീരത്തെ തണുപ്പിക്കും.
- ആട്ടിൻ പാൽ, വെണ്ണ, കാബേജ് തുടങ്ങിയവയിൽ ധാരാളം ഫ്ളൂറിൻ അടങ്ങിയിട്ടുണ്ട്.അതിനാൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനൊപ്പം റെഡ്മീറ്റ് പരമാവധി ഒഴിവാക്കുക.
- പുകവലി ഹാനികരം .സൗന്ദര്യവും ഒപ്പം ആരോഗ്യവും നഷ്ടമാകും.
- രാവിലത്തെ വെയിലും പോക്കുവെയിലും ശരീരത്തിന് നല്ലതാണെങ്കിലും ബാക്കിയുള്ള സമയങ്ങളിൽ വെയിലേൽക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കും.
- അതിമധുരം ആപത്താണ് .ആന്റി ഓക്സിഡന്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഇതിനായി ഗ്രീൻ ടീ കുടിക്കുക.
- ഓറഞ്ച് ജ്യൂസ്, പാൽ ഉൽപന്നങ്ങൾ, വലിയ മത്സ്യങ്ങൾ എന്നിവയുടെ ചെറിയൊരംശമെങ്കിലും ശരീരത്തിൽ ദിവസേന എത്തേണ്ടതുണ്ട്.
- ശരീരഭാരം നിയന്ത്രിക്കുന്നതിന് പ്രത്യേക ശ്രദ്ധനൽകുക.
- വ്യയാമം സൗന്ദ്യര്യ വർദ്ധനവിനും ആരോഗ്യത്തിനും ഉത്തമം . ദിവസേനേ അര മണിക്കൂറിയെങ്കിലും വ്യായാമം ചെയ്യുക. അമിത വ്യായാമം ഹാനികരം
- ശ്വാസനിയന്ത്രണ മെഡിറ്റേഷൻ , ധ്യാനം എന്നിവ ചർമ്മ സൗന്ദര്യത്തിന് ഉത്തമം
- ശരീരത്തിന് ഏറ്റവും ആവശ്യമുള്ള ഒന്നാണ് ഉറക്കം. 7 മുതൽ 8 മണിക്കൂർ വരെയാണ് ഒരു വ്യക്തി ഉറങ്ങേണ്ടത്.
ശുഭശ്രീ പ്രശാന്ത്
ക്ലിനിക്കൽ
ന്യൂട്രീഷ്യനിസ്റ്റ്
ആറ്റുകാൽ
ദേവി ഹോസ്പിറ്റൽ