1. സംസ്ഥാനത്തെ ഐ.ടി.ഐകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തും എന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍. കാലാനുസൃതിമായി ഐ.ടി.ഐ സിലബസ് പരിഷ്‌കരിക്കും. മികവിന്റെ കേന്ദ്രങ്ങളായി ഐ.ടി.ഐകളെ മാറ്റുക ആണ് സര്‍ക്കാര്‍ ലക്ഷ്യം. കാലഹരണപ്പെട്ടതും അപ്രധാനമായതും ആയ കോഴ്സുകള്‍ നിര്‍ത്തലാക്കി പുതിയ കോഴ്സുകള്‍ ആരംഭിക്കും എന്നും തൊഴില്‍ മന്ത്രി
2. ഐ.ടി.ഐകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും തൊഴില്‍ അവസരവും ഉണ്ടാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കും. ഐ.ടി.ഐകളിലെ വര്‍ക്‌ഷോപ്പുകളുടെ പോരായ്മകള്‍ പരിഹരിക്കും എന്നും ടി.പി. രാമകൃഷ്ണന്‍. ചെങ്ങന്നൂരില്‍ പുതുതായി പണികഴിപ്പിച്ച ഓഫീസ് കെട്ടിടവും വനിതാ ഐ.ടി.ഐ ഹോസ്റ്റലും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ
3. ശബരിമല നിരീക്ഷണ സമിതി റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിരീക്ഷണ സമിതി നിലപാട് സുപ്രീംകോടതി വിധിയ്ക്ക് എതിര്. റിപ്പോര്‍ട്ട് അത്ഭുതപ്പെടുത്തി എന്നും ദേവസ്വം മന്ത്രി. പ്രതികരണം, ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതി ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ. ബിന്ദുവിനും കനക ദുര്‍ഗയ്ക്കും അനധികൃത സൗകര്യങ്ങള്‍ ഒരുക്കിയെന്ന് ആയിരുന്നു ഹൈക്കോടതി നിരീക്ഷക സമിതിയുടെ കണ്ടെത്തല്‍
4. സന്നിധാനത്തേക്ക് എത്തിച്ചത് ജീവനക്കാരെ മാത്രം പ്രവേശിപ്പിക്കുന്ന ഗേറ്റ് വഴി. ശ്രീകോവിലിന് ഉള്ളില്‍ എത്തിച്ചതും ഭക്തരെ കടത്തിവിടാത്ത സ്ഥലത്തുകൂടെ എന്നും തിരിച്ചറിയാത്ത 5 പേരും യുവതികള്‍ക്കൊപ്പം പ്രവേശിച്ചതായും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മൂന്നാമത് റിപ്പോര്‍ട്ടില്‍ നിരീക്ഷക സമിതി പരാമര്‍ശിച്ചിരുന്നു.
5. കൊച്ചി ബ്യൂട്ടീപാര്‍ലര്‍ വെടിവയ്പ്പില്‍ വെളിപ്പെടുത്തലുമായി പാര്‍ലര്‍ ഉടമ ലീന മരിയ പോള്‍. അധോലോക നായകന്‍ രവി പൂജാരി തന്നെ ഭീഷണിപ്പെടുത്തി. വെടിവയ്പ്പ് കേസ് ഒത്തുതീര്‍പ്പ് ആയിട്ടില്ല. കേസ് അന്വേഷണത്തില്‍ പരാതി ഇല്ല എന്നും ലീന മരിയ പോള്‍. പ്രതികരണം, വെടിവയ്പ്പ് കേസ് ക്രൈംബ്രാഞ്ചിന് വിട്ട് കേസ് അന്വേഷണം അനന്തമായി നീട്ടാന്‍ ശ്രമം നടക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്ന സാഹചര്യത്തില്‍
6. നടിയും സ്ഥാപന ഉടമയുമായ ലീന മരിയ പോളിന്റെ ഉടമസ്ഥതയില്‍ കൊച്ചി പനമ്പിള്ളി നഗറിലുള്ള സ്ഥാപനത്തിന് നേരെ ഇക്കഴിഞ്ഞ ഡിസംബര്‍ 15ന് ആണ് വെടിവയ്പ്പ് ഉണ്ടായത്. ഹെല്‍മറ്റ് കൊണ്ട് മുഖം മറച്ച് ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം വെടിവച്ച ശേഷം മടങ്ങുക ആയിരുന്നു. കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ പേരില്‍ കുറിപ്പെഴുതി വച്ച ശേഷമാണ് സംഘം കടന്നത്
7. യു.ഡി.എഫിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചരണ ജാഥ ആരംഭിക്കാന്‍ ഇടത് മുന്നണിയും. ജാഥ ക്യാപ്റ്റന്‍,തീയതി എന്നിവയും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചക്ക് വന്നേക്കും. സീറ്റ് വിഭജന ചര്‍ച്ചകള്‍ ഈ ഘട്ടത്തില്‍ ഉണ്ടാകില്ലെങ്കിലും ഉഭയകക്ഷി ചര്‍ച്ചകളെ സംബന്ധിച്ച ആലോചനകള്‍ യോഗത്തില്‍ നടക്കും. ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ലോക് താന്ത്രിക് ജനതാദള്‍ എന്നീ പാര്‍ട്ടികള്‍ മുന്നണിയിലേക്കു വന്ന ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന ത്തേത്
8. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അനുകൂല സാഹചര്യമെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി. 2004ലേതിന് സമാന സാഹചര്യം എന്നാണ് സി.പി.എം നേതൃത്വം വിലയിരുത്തിയത്. തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ സി.പി.എമ്മും സി.പി.ഐയും ആരംഭിച്ചു. മുന്നണി എന്ന നിലയിലുള്ള തയാറെടുപ്പുകള്‍ക്കും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കും ഇന്നത്തെ മുന്നണി യോഗം പ്രാഥമിക രൂപം നല്‍കും
9. ശബരിമല സ്ത്രീ പ്രവേശനം പ്രധാന പ്രചരണ വിഷയമാകുമെന്ന കണക്കുകൂട്ടലില്‍ അതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇടതുമുന്നണി രൂപം നല്‍കും. വനിതാ മതിലിലൂടെ പിന്നാക്ക സാമുദായിക സംഘടനകളുമായി അടുക്കാന്‍ ഇടതു മുന്നണിക്കു കഴിഞ്ഞിരുന്നു. നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്ന നിലയില്‍ ആ നല്ല ബന്ധം നിലനിര്‍ത്താനുള്ള തന്ത്രങ്ങളും മുന്നണി ചര്‍ച്ച ചെയ്യും.
10. അഗസ്ത വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ ആസ്തി വിവരങ്ങള്‍ തേടി അന്വേഷണ ഏജന്‍സികള്‍. മിഷേലിന്റെ ആഭ്യന്തര-വിദേശ ആസ്തികളുടെ വിവരങ്ങളാണ് ഏജന്‍സികള്‍ ശേഖരിക്കുന്നത്. നാലു രാജ്യങ്ങളില്‍ മിഷേലിന് അക്കൗണ്ടുകള്‍ ഉണ്ടെന്നും അഗസ്റ്റ ഇടപാട് നടക്കുന്ന സമയത്താണ് ഈ അക്കൗണ്ടുകളില്‍ ചിലത് ആരംഭിച്ചത് എന്നും ഏജന്‍സികള്‍
11. ബിനാമി പേരില്‍ മിഷേലിന് ഇന്ത്യയിലും ആസ്തികളുണ്ടെന്ന് ആണ് സൂചന. ഇപ്പോഴത്തെ ശ്രമം, ഇതിന്റെ ഉടമകളെ കണ്ടെത്താന്‍. ഇതിനായി മിഷേലുമായി ബന്ധമുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. 2015-ല്‍ ക്രിസ്റ്റ്യന്‍ മിഷേലുമായി ബന്ധമുള്ള 1.12 കോടിയുടെ വസ്തു എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിരുന്നു. ഇത്തരത്തില്‍ ബിനാമി വസ്തുക്കള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ അഗസ്റ്റ ഇടപാടിലെ കള്ളക്കളി തെളിയിക്കാന്‍ കഴിയുമെന്ന് ആണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍
12. ഇതിന് പുറമെ, ബ്രിട്ടന്‍, യു.എ.ഇ എന്നിവിടങ്ങളിലെയും മിഷേലുമായി ബന്ധമുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. മിഷേലിന്റെ അക്കൗണ്ട് വിവരങ്ങളും നിരീക്ഷണത്തില്‍. വി.വി.ഐ.പികള്‍ക്കു സഞ്ചരിക്കാനായി 3600 കോടി രൂപയുടെ 12 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറില്‍ 450 കോടിയുടെ അഴിമതി നടന്നു എന്നാണ് കേസ്. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് അഗസ്ത വെസ്റ്റ്ലാന്‍ഡ് എന്ന കമ്പനിയുമായി കരാറിലായത്.