mm-mani-

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി എം.എം. മണി രംഗത്ത്. മോദി കണ്ടിട്ടുള്ള ഗുജറാത്തും ഉത്തർപ്രദേശും മദ്ധ്യപ്രദേശുമൊന്നുമല്ലിത്. നവോത്ഥാന നായകൻമാരുടെ കേരളമാണിതെന്ന് മന്ത്രി മണി പറഞ്ഞു. മോദിയുടെയും കൂട്ടരുടെയും വർഗീയ കളിയൊന്നും ഈ നാട്ടിൽ ചെലവാകാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മണിയുടെ പ്രതികരണം.

ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കേരളത്തിൽ വന്ന് ഒരു ഭീഷണി മുഴക്കിയിരിക്കുകയാണ്. ത്രിപുരയിലേതുപോലെ കേരളത്തിലും അട്ടിമറി സംഘടിപ്പിക്കുമെന്ന്. അദ്ദേഹത്തിന് തെറ്റി. പാവപ്പെട്ടൊരു ജനസമൂഹമുള്ള ആദിവാസി സംസ്ഥാനമായ ത്രിപുരയിൽ അട്ടിമറി സംഘടിപ്പിച്ചതിൽ അഭിമാനം കൊള്ളുന്നത് ആണത്തമൊന്നുമല്ലെന്ന് മന്ത്രി മണി പറഞ്ഞു. മോദിയുടെ കൈയിലുള്ള അധികാരം തന്നെ നഷ്ടപ്പെടാൻ പോകുകയാണ്. ഇക്കാര്യം അദ്ദേഹം മനസിലാക്കുന്നത് നന്നായിരിക്കും. മോദിയുടെ അട്ടിമറിസ്വപ്നം വെറുമൊരു സ്വപ്നം മാത്രമായി അവശേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം