dance-bar

ന്യൂഡൽഹി: ഡാൻസ് ബാറുകൾ നിയന്ത്രണങ്ങളോടെ നടത്താൻ സുപ്രീംകോടതിയുടെ അനുമതി. 2016ലെ വിധിയിൽ സുപ്രീംകോടതി ഭേദഗതി വരുത്തി. ഡാൻസ് ബാറുകളുടെ സമയപരിതി വെെകിട്ട് ആറ് മണി മുതൽ രാത്രി 11.30വരെയാക്കി. നർത്തകിമാർക്ക് നേരെ നോട്ടുകളും നാണയങ്ങളും എറിയുന്നതും വിലക്കി. ഇക്കാര്യങ്ങൾ മഹാരാഷ്ട്ര സർക്കാർ ഉറപ്പ് വരുത്തണമെന്നും കോടതി വ്യക്തമാക്കി.

2014 ജൂണിലാണ് ഡാൻസ് ബാറുകൾ നിരോധിച്ച് കൊണ്ടുള്ള നിയമം ഏകകണ്ഠമായി മഹാരാഷ്ട്ര നിയമസഭ പാസാക്കിയത്. ഇതിന് ഒരു കൊല്ലം മുൻപ് ഡാൻസ് ബാർ നിരോധനത്തെ സുപ്രീംകോടതി തള്ളിയിരുന്നു. സംസ്ഥാന സർക്കാരിന്റെ നിയമത്തെ ബാറുകടമകൾ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു.

700ലേറെ ഡാൻസ് ബാറുകളാണ് സംസ്ഥാനത്ത് ഉള്ളത്. 75000 സ്ത്രീകളുടെ ഉപജീവന മാർഗംകൂടിയാണിത്. ബോളിവുഡ് നൃത്തങ്ങളാണ് ഇവർ അവതതരിപ്പിക്കുന്നത്. 2005 ലാണ് സംസ്ഥാനത്ത ഡാൻസ് ബാറുകൾ ആദ്യമായി അടച്ചു പൂട്ടിയത്.