തമിഴ് ഹിറ്റ് ജോഡികളുടെ സൂര്യയുടെയും ജ്യോതികയുടെയും മകൻ ദേവ് സിനിമയിൽ അഭിനയിക്കുന്നു എന്ന സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്ക് വിശദികരണവുമായി അണിയറക്കാർ രംഗത്തെത്തി.
Here is an opportunity for all the talented little ones to star in #2DProduction8! 😁 Send in the photos to castingcall.productionno8@gmail.com! ✨ pic.twitter.com/yjhEiIeLpv
— 2D Entertainment (@2D_ENTPVTLTD) January 8, 2019
കുറച്ച് ദിവസങ്ങളായി നടൻ സൂര്യയുടെ മകൻ സിനിമയിലേക്കെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ ഇടം നേടിയിരുന്നു. എന്നാൽ പ്രചരിക്കുന്ന വാർത്തയിലെ സത്യാവസ്ഥ വ്യക്തമാക്കി സംവിധായകനും 2ഡി എന്റർടെയിൻമെന്റിന്റെ സഹനിർമാതാവുമായ രാജേഷ് പാണ്ഡ്യനാണ് രംഗത്തെത്തിയത്.
False news!! kindly avoid publishing rumours friends! 🙏🏼🙏🏼 @2D_ENTPVTLTD https://t.co/7jS2Tsdm6u
— rajsekarpandian (@rajsekarpandian) January 17, 2019
2ഡി എന്റർടെയിൻമെന്റ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിലേക്ക് തമിഴ് സംസാരിക്കാൻ അറിയുന്ന ആറിനും എട്ടിനും ഇടയിൽ പ്രായമുള്ള ആൺ-പെൺ കുട്ടികളെ ആവശ്യമുണ്ടെന്ന് അറിയിച്ച് ജനുവരി എട്ടിന് 2ഡിഎന്റർടെയിൻമെന്റ് ഒരു പോസ്റ്റർ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വാർത്തകൾ പ്രചരിക്കുകയായിരുന്നു. എന്നാൽ വാർത്തയിൽ യാതൊരു സത്യവും ഇല്ലെന്നും ദയവായി വസ്തുതാ വിരുദ്ധമായി വാർത്തകൾ പ്രചരിപ്പിക്കരുതെന്നും രാജ്പാണ്ഡ്യൻ ട്വിറ്ററിൽ കുറിച്ചു.