murder

ക്രോയ്ഡോൺ: കാമുകിയുടെ മൂന്ന് വയസ്സ്കാരനായ കുട്ടിയെ ബഹളമുണ്ടാക്കിയതിനെ തുടർന്ന് കാറിന്റെ സീറ്റിൽ പെടുത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. സൗത്ത് ലണ്ടനിലെ ക്രോയ്ഡോണിലാണ് സംഭവം. ആൽഫി ലാമ്പ് എന്ന മൂന്ന് വയസ്സുകാരനാണ് കാറിന്റെ സീറ്റിനിടയിൽ കുടുങ്ങി ശ്വാസം മുട്ടി മരിച്ചത്. സംഭവത്തിൽ ആൽഫിയുടെ അമ്മ അഡ്രിയാൻ ഹോവറിനെയും കാമുകൻ സ്റ്രീഫൻ വാട്ടേഴ്സനെയും പൊലിസ് അറസ്റ്റ് ചെയ്തതു.

അവധിക്കാല ആഘോഷത്തിനായി അഡ്രിയാനും സ്റ്റീഫനും മറ്റ് സുഹൃത്തുക്കളും യാത്രപോവുകയായിരുന്നു. എന്നാൽ യാത്ര തുടങ്ങിയത് മുതൽ തന്നെ കുഞ്ഞ് സ്റ്റീഫന് അസ്വസ്ഥത ഉണ്ടാക്കിയിരുന്നതായി മറ്റു സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞു. കാറിനുള്ളിൽ വച്ച് കുഞ്ഞ് കരയുമ്പോഴൊക്കെ അഡ്രിന കുഞ്ഞിന്റെ മുഖത്തടിച്ചിരുന്നതായും സുഹൃത്തുക്കൾ വ്യക്തമാക്കി. കാറിൽ സ്ഥലമില്ലെന്ന് പരാതിപ്പെട്ട ആൽഫിയെ വിരട്ടാൻ വേണ്ടിയാണ് പിൻസീറ്റിലേക്ക് മാറ്റിയതെന്നായിരുന്നു സ്റ്റീഫന്റ വിശദീകരണം. കുഞ്ഞിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശമില്ലായിരുന്നെന്നും അബദ്ധത്തിലാണ് മരണം സംഭവിച്ചതെന്നും സ്റ്രീഫൻ പൊലീസിനോട് പറഞ്ഞു.

സീറ്രിനിടയിൽ കുരുങ്ങിയെന്ന് ആൽഫി പലതവണ പരാതി പറഞ്ഞിരുന്നു. എന്നാൽ സ്റ്റീഫനും അമ്മ അഡ്രീനയും അത് അവർ അവഗണിക്കുകയായിരുന്നു. സീറ്റ് മുന്നോട്ട് നീക്കിയിടാൻ സുഹൃത്തുക്കൾ ആവശ്യപ്പെട്ടിട്ടും ഇയാൾ തയ്യാറായിരുന്നില്ലെന്ന് കാറിലുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കൾ വിശദമാക്കി.

സീറ്രിനിടയിൽ പെട്ട കുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു. കുഞ്ഞ് നിശബ്ദനായിട്ടും അമ്മ അഡ്രീന ഇതൊന്നും ശ്രദ്ധിക്കാൻ കൂട്ടാക്കിയിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. ഇതിന് മുൻപും പലതവണ സ്റ്രീഫൻ കുഞ്ഞിനോട് ക്രൂരമായി പെരുമാറിയതായി അയൽക്കാർ പൊലീസിനോട് പറഞ്ഞു.