മോഹൻലാൽ ആരാധികയുടെ കഥ പറഞ്ഞ് പ്രേക്ഷകരെ കൈയിലെടുത്ത ചിത്രമാണ് മോഹൻലാൽ. ഇതിനു പിന്നാലെയാണ് ദിലീപ് ആരാധകന്റെ കഥ പറയുന്ന സിനിമയെത്തുന്നുവെന്ന വാർത്തകൾ വന്നത്. അർജുൻ പ്രഭാകർ, ഗോകുൽ രാമകൃഷ്ണൻ എന്നിവർ ചേർന്ന് ഒരുക്കുന്ന ഷിബു എന്ന ചിത്രമാണ് ദിലീപ് ആരാധകന്റെ കഥ പറയുന്നത്. പുതുമുഖം കാർത്തിക് രാമകൃഷ്ണൻ നായകനാകുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് അഞ്ജു കുര്യനാണ്.
ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശനിൽ രണ്ട് നായികമാരിൽ ഒരാളാണ് അഞ്ജു. പ്രകാശനിലെ അഞ്ജു അവതരിപ്പിച്ച ശ്രുതിയെന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കാർഗോ സിനിമാസാണ് ഷിബു നിർമ്മിക്കുന്നത്.
പ്ലസ് ടു പഠനം കഴിഞ്ഞ് തന്റെ ഇഷ്ടനടനെ നായകനാക്കി സിനിമ ഒരുക്കാനുള്ള ഒരു ആരാധകന്റെ ആഗ്രഹമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രണീഷ് വിജയന്റേതാണ് കഥ. ഷബീർ അഹമ്മദ് കാമറയും ദിലീപ് ഡെന്നീസ് എഡിറ്റിംഗും നിർവഹിക്കുന്നു. സംഗീതം: സച്ചിൻ വാര്യർ. പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, പി.ആർ.ഒ: എ.എസ് ദിനേശ്.