ആറാം നൂറ്റാണ്ടിൽ ശുദ്രകൻ എഴുതിയ സംസ്കൃത നാടകത്തെ ആസ്പദമാക്കി കണ്ണൻ പെരുമുടിയൂർ സംവിധാനം ചെയ്യുന്ന മൃച്ഛകടികം പട്ടാമ്പിയിൽ ചിത്രീകരണം ആരംഭിച്ചു. ഹരിശ്രീ ഫിലിംസ് ഇന്റർനാഷണലിന്റെയും കാലിയോപ്പ് ഫിലിംസിന്റെയും ബാനറിൽ അജിത് തുമ്പപ്പൂ, സുഭീഷ് ശ്രീധരൻ, വി.വി. ശ്രീക്കുട്ടൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ, സംഭാഷണം: ശത്രുഘ്നൻ.
ബാല, നേഹ സക്സേന, അർജ ബാനർജി, വൈക്കം മൂർത്തി, റസാഖ്, ജോസ്, നീനാ കുറുപ്പ്, ഗീതാവിജയൻ, ഷിനു നെടുമ്പാശേരി, അമൃത എസ്. ഗണേഷ്, പൊന്നു കുളപ്പുള്ളി തുടങ്ങിയവർ അഭിനയിക്കുന്നു. മൺകളിവണ്ടി എന്നർത്ഥം വരുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെ പുതിയൊരനുഭവമായിരിക്കും.
ഛായാഗ്രഹണം: ആസാദ് വാസു. പ്രഭാവർമ, എം.ഡി. രാജേന്ദ്രൻ, നരേന്ദ്രമേനോൻ എന്നിവരുടെ വരികൾക്ക് അഖിൽ അമ്പഴക്കാട് സംഗീതം പകരുന്നു. രമേഷ് ഗുരുവായൂർ കലാസംവിധാനവും എബ്രഹാം ലിങ്കൺ വാർത്താവിതരണവും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ : ശശി മായന്നൂർ. സംസ്കൃതത്തിന്റെ സാങ്കേതിക സഹായം: ഡോ. നടേശൻ, ശ്രീകാന്ത്. നിശ്ചല ഛായാഗ്രഹണം: വിഷ്ണു. പട്ടാമ്പി, ഒറ്റപ്പാലം എന്നിവിടങ്ങളിലായി മൃച്ഛകടികം പൂർത്തിയാകും.