അഗസ്ത്യാർകൂടം: ഒരു ആവേശത്തിന്റെ പുറത്ത് ഇറങ്ങിപ്പുറപ്പെടുന്നതിന് മുമ്പ് സ്ത്രീകൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അഗസ്ത്യാർകൂടത്തിൽ വനിതകൾക്ക് പ്രവേശിക്കാമെന്ന ഹൈക്കോടതി ഉത്തരവിന് ശേഷം ഇവിടെ എത്തിയ ആദ്യ വനിത ധന്യാ സനലിന്റെ പ്രതികരണം. ആവേശത്തിൽ ചാടിപ്പുറപ്പെടുന്നവർക്ക് ഒരു പക്ഷേ യാത്ര പൂർത്തിയാക്കാൻ കഴിയണമെന്നില്ല. പൂർണ മാനസിക, ശാരീരിക ആരോഗ്യമുള്ളവർ മാത്രമേ അഗസ്ത്യാർകൂടം യാത്രക്കൊരുങ്ങാവൂ. അഗസ്ത്യാർകൂടത്തിലേക്കുള്ള യാത്ര വളരെ കഠിനമേറിയതാണ്. അപകടങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കുകയും വേണമെന്നും അഗസ്ത്യമലയുടെ മുകളിൽ വച്ച് കേരള കൗമുദി ഓൺലൈനോട് ധന്യ സനൽ പ്രതികരിച്ചു.
വീഡിയോ കാണാം...