1. കൊടുവള്ളി തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. ഇടത് സ്വതന്ത്രന്‍ കാരാട്ട് റസാഖിന്റെ ഫലം ആണ് റദ്ദാക്കിയത്. നടപടി, എതിര്‍ കക്ഷിയെ വ്യക്തിഹത്യ നടത്തി എന്ന പരാതിയില്‍. എതിര്‍കക്ഷികയ്ക്ക് എതിരെ വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചത് കോടതിയ്ക്ക് ബോധ്യപ്പെട്ടു. മുസ്ലീം ലീഗിലെ എം.എ റസാഖായിരുന്നു എതിര്‍ സ്ഥാര്‍നാര്‍ത്ഥി. കോടതിയുടെ നിര്‍ണായക ഉത്തരവ്, കൊടുവള്ളിയിലെ രണ്ട് വോട്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയില്‍.
2. രണ്ടര വര്‍ഷത്തിന് ശേഷം കേസില്‍ വിധി പറഞ്ഞത് ജസ്റ്റിസ് എബ്രഹം മാത്യു അധ്യക്ഷനായ ബെഞ്ച്. എതിര്‍ സ്ഥാനാര്‍ത്ഥി എം.എ റസാഖിനെ വിജയി ആയി പ്രഖ്യാപിക്കണം എന്ന വാദം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ്. ആരെയും വ്യക്തിഹത്യ ചെയ്തിട്ടില്ലെന്ന് കാരാട്ട് റസാഖ്. പരാതി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗം എന്നും പ്രതികരണം
3. എം.എ റസാഖിന് നീതി ലഭിച്ചെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍. കോടതിയ്ക്ക് സത്യം ബോധ്യപ്പെട്ടത്തില്‍ സന്തോഷമെന്നും പ്രതികരണം. അതേസമയം, തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധി കോടതി മുപ്പത് ദിവസത്തേക്ക് സ്റ്റേ ചെയ്തു. സുപ്രീംകോടതിയെ സമീപിക്കാന്‍ ആണ് സാവകാശം അനുവദിച്ചത്
4. ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും ജീവന് ഭീഷണി. മുഴുവന്‍ സമയ സുരക്ഷ വശ്യപ്പെട്ട് ഇരുവരും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കേസ് നാളെ തന്നെ പരിഗണിക്കുമെന്ന് കോടതി. ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്, സന്നിധാനത്ത് ദര്‍ശനം നടത്തിയ ശേഷം ജീവന് ഭീഷണി ഉണ്ടെന്നും കേസ് അടിയന്തരമായി പരിഗണിക്കണം എന്നും.
5. തങ്ങള്‍ മല കയറിയത്, സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍. എന്നാല്‍ കേരളത്തില്‍ വലിയ തോതില്‍ പ്രതിഷേധം നടക്കുകയാണ്. ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി കോടതി അലക്ഷ്യം എന്നും ഇരുവരും പ്രതികരിച്ചു. അതിനിടെ, ശബരിമല സന്ദര്‍ശനം നടത്തി വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഇന്നലെ തന്നെ അമ്മായിയമ്മ മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് കനകദുര്‍ഗ പൊലീസില്‍ പരാതി നല്‍കിയിരുന്നു
6. ആലപ്പാട്ടെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് ജനങ്ങളുടേയും സര്‍ക്കാരിന്റേയും തൊഴിലാളികളുടേയും താത്പര്യം സംരക്ഷിക്കും എന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. ആലപ്പാട്ടെ സമരക്കാരെ ചര്‍ച്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട്. പ്രത്യേക ദൂതന്‍ വഴി ആണ് സമര സമിതിയെ ചര്‍ച്ചയിലേക്ക് ക്ഷണിച്ചത്. വി.എസ് അച്യുതാനന്ദനെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത് എന്നും ഇ.പി
7. ആലപ്പാട്ടെ ഖനനം തുടര്‍ പഠനത്തിന് ശേഷം മതി എന്ന് വി.എസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഗൗരവത്തില്‍ എടുക്കണം. ആലപ്പാടുകാരുടെ ജീവിതം കരിമണലിനേക്കാള്‍ വിലയുണ്ട് എന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു. ഇന്ന് വൈകിട്ട് അഞ്ചിനാണ് സമരക്കാരുമായി സര്‍ക്കാരിന്റെ ചര്‍ച്ച. സീ വാഷിംഗ് താത്കാലികമായി നിറുത്തി വയ്ക്കാന്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനം ആയിരുന്നു
8. ഖനനത്തിന് എതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ആണ് ഉദ്യോഗസ്ഥരുടേയും ജന പ്രതിനിധികളുടെയും യോഗം മുഖ്യമന്ത്രി വിളിച്ചത്. സി വാഷിംഗ് കാരണം കടല്‍ കയറി എന്നത് വസ്തുത ആണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി. നിലവിലെ സാഹചര്യത്തില്‍ സീ വാഷിംഗ് നിറുത്തി വയ്ക്കാമെന്നും ഖനനത്തിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ സമിതിയെ വയ്ക്കാം എന്നുമുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു
9. പ്രമുഖ വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗന് 100 കോടി പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍. അനുവദനീയ അളവില്‍ കൂടുതല്‍ നൈട്രജന്‍ ഓക്‌സൈഡ് പുറത്തുവിട്ട് ആരോഗ്യ പ്രശ്നങ്ങളും പരിസ്ഥിതി മലിനീകരണവും ഉണ്ടാക്കിയതിന് ആണ് പിഴ. 24 മണിക്കൂറിനകം 100 കോടിരൂപയും കെട്ടിവയ്ക്കണം എന്ന് ട്രിബ്യൂണല്‍ ഉത്തരവ്