സാന്ദ്റോസ് ഇന്റർനാഷണലിന്റെ ബാനറിൽ സന്തോഷ് നായർ നിർമ്മിക്കുന്ന ചിത്രം വള്ളിക്കെട്ട് ജിബിൻ സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം: ജിബിൻ, ഷിനു രാഘവൻ. വിതരണം: ഹൈ ഹോപ്സ് ഫിലിം ഫാക്ടറി. അഷ്കർ സൗദാനും സാന്ദ്ര നായരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ അരിസ്റ്റോ സുരേഷ്, ശിവജി ഗുരുവായൂർ, ബോബൻ ആലുംമൂടൻ, രഞ്ജിത്, ബേസിൽ മാത്യു, ജാഫർ ഇടുക്കി, ബാബു ജോസ്, മാമുക്കോയ, നാരായണൻകുട്ടി, സിദ്ധരാജ്, സന്ദീപ് ശശി, കനകലത, സീമ ജി. നായർ, ശോഭാമോഹൻ, ശാന്തകുമാരി, അമൃത, മാസ്റ്റർ സഫൽ നായർ, മാസ്റ്റർ അജയ് തുടങ്ങിയവർ അഭിനയിക്കുന്നു.
ഉത്പൽ വി. നയനാർ ഛായാഗ്രഹണവും ജയചന്ദ്രകൃഷ്ണ എഡിറ്റിംഗും സന്തോഷ് മുണ്ടത്തിക്കോട് കലാസംവിധാനവും എബ്രഹാം ലിങ്കൺ വാർത്താവിതരണവും നിർവഹിക്കുന്നു. ജിബിൻ, അരിസ്റ്റോ സുരേഷ് എന്നിവരുടെ ഗാനങ്ങൾക്ക് മുരളി പുനലൂർ സംഗീതം പകരുന്നു.