s-balakrishnan

ചെന്നെെ: പ്രശസ്‌ത സംഗീത സംവിധായകൻ എസ്.ബാലകൃഷ്ണൻ (69) ചെന്നൈയിൽ അന്തരിച്ചു. ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം. കാൻസർ ബാധിച്ച് ഒരു വർഷത്തോളമായി ചികിൽസയിലായിരുന്നു. ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, റാംജി റാവു സ്‌പീക്കിംഗ്, കിലുക്കാംപെട്ടി, വിയറ്റ്നാം കോളനി, മഴവിൽ കൂടാരം, തുടങ്ങിയ മലയാള സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. ഭാര്യ രാജലക്ഷ്‌മി. ശ്രീവത്സൻ, വിമൽ ശങ്കർ എന്നിവരാണ് മക്കൾ.