deepthi-sathi

നീന എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ദീപ്‌തി സതി. മലയാളത്തിന് പുറമെ നിരവധി അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു ദീപ്തി. എന്നാൽ ഇപ്പോൾ ദീപ‌തി അഭിനയിക്കുന്നത് ഒരു മറാത്തി ചിത്രത്തിലാണ്. ചിത്രത്തിൽ ദീപ്തി അല്പം ഗ്ലാമറസായാണ് എത്തുന്നത്. ഇക്കാര്യം ശരിവച്ചത് ദിപ്‌തി തന്നെയായിരുന്നു.

ബിക്കിനി അണിഞ്ഞ് എത്തുന്ന വിവരം താരം തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. ബിക്കിനി ധരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഒരു കുറിപ്പും ദീപ്‌തി ഫേസ്ബുക്കിൽ പങ്ക് വെച്ചിട്ടുണ്ട്.

ദീപ്‌തി സതിയുടെ ഫേസ്ബുക്ക് പോസ്റ്റ‌്...

''സൗന്ദര്യം കുടികൊള്ളുന്നത് കാഴ്ചക്കാരുടെ കണ്ണിലാണെന്ന് പറയാറുണ്ട്. പക്ഷേ ചില സമയങ്ങളിൽ ബിക്കിനി സ്‌ക്രീനിൽ (സാധാരണ ഒരു നീന്തൽ വസ്ത്രം) കാണുമ്പോൾ അത് നമ്മളിൽ ആശങ്കകളുണ്ടാക്കം. സിനിമയിൽ ബിക്കിനി അണിഞ്ഞാൽ അത് മോശമാകുമോ? ആളുകൾ എങ്ങിനെ എന്നെ വിലയിരുത്തും. എനിക്ക് ബിക്കിനി ചേരുമോ? ഇത്തരത്തിലുള്ള ചിന്തകൾ എന്നെ അലട്ടിയിരുന്നു.

എന്നാൽ ഈ ആശങ്കകൾക്കിടയിലും പുഞ്ചിരിയോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ട് പോകാനാണ് മനസ്സ് പറഞ്ഞത്. ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് എസ് യാദവും മറ്റു അണിയറ പ്രവർത്തകരും എനിക്ക് പിന്തുണ നല്‍കി. ബിക്കിനി ചേരുന്ന വിധത്തിൽ ഞാൻ ശരീരത്തെ പാകപ്പെടുത്താൻ കുറച്ച് ഒരുക്കങ്ങൾ നടത്തി. നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാകുമെന്ന് കരുതുന്നു.''- ദീപ്തി കുറിച്ചു.