manali

ഷിംല : ശിശിരകാലത്ത് ഹിമാചൽ പ്രദേശിലെ മഞ്ഞുമൂടിയ ഗ്രാമങ്ങളിലെത്തിയാൽ പൂർണത നിശബ്ദതയാവും. 42ദിവസത്തേക്ക് ഫോണുകൾ പോലും സൈലന്റ് മോഡിലായിരിക്കും. കാരണമെന്തെന്നോ?​ ഭൂമിയിൽനിന്ന് സ്വർഗത്തിലേക്ക് മടങ്ങിയ ദൈവങ്ങൾ ധ്യാനത്തിലിരിക്കുന്ന സമയമാണിത്. ഭൂമിയിൽ നിന്നുള്ള ശബ്ദം അവരുടെ ധ്യാനത്തിന് ഭംഗമുണ്ടാക്കും. അങ്ങനെയുണ്ടായാൽ ദൈവങ്ങൾ കോപിക്കും. ഗ്രാമത്തിനാകെ ദൗർഭാഗ്യമായിരിക്കും ഫലം.

ഈ ഐതിഹ്യത്തിന്റെ ചുവടുപിടിച്ചാണ് ഹിമാലയൻ താഴ്‌വരയിലെ ഗ്രാമങ്ങൾ

വർഷംതോറും ശിശിരകാലത്ത് 42ദിവസം നിശബ്ദതയിൽ കഴിയുന്നത്. എല്ലാ വർഷവും മകരസംക്രാന്തി ദിവസം മൗനത്തിലാകുന്ന ഈ ഗ്രാമങ്ങൾ പിന്നീട് മാഘമാസത്തിന്റെ അവസാനമാണ് ശബ്ദമുഖരിതമാകുക. ഇക്കുറി ഫെബ്രുവരി 25നാണ് ഗ്രാമങ്ങളിലെ നിശ്ശബ്ദത അവസാനിക്കുക. ഗോഷാൽ, സോലാംഗ്, കോത്തി, ബുറുവ, മാജ്ഹച്ച്, പൽചാൻ തുടങ്ങിയ ഗ്രാമങ്ങൾ ഈ ആചാരം പിന്തുടരുന്നുണ്ട്.

ശ്‌ശ്....

ഈ സമയത്ത് പാട്ടില്ല, ടിവി ഇല്ല.

കൃഷിപ്പണി നിറുത്തിവയ്ക്കും.

സന്ദർശകരും മിണ്ടരുത്.

മൊബൈൽ, ലാൻഡ്‌ ഫോണുകൾ
സൈലന്റ് മോഡിലാക്കും