omar

ഹൈദരാബാദ് : ജമ്മുകാശ്‌മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ മഞ്ഞുപുതച്ച വീട് 'കണ്ടുകൊതിച്ച് ' തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകനും തെലുങ്കാന രാഷ്ട്രസമിതിയുടെ വർക്കിംഗ് പ്രസിഡന്റുമായ കെ.ടി. രാമറാവു.

ബുധനാഴ്ചയാണ് കാശ്മീരിലെ തന്റെ വീടിന്റെ ചിത്രം ഒമർ അബ്ദുള്ള ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

'ആഗ്രഹങ്ങൾ സഫലമാക്കുന്ന ഒരു ഫാക്ടറിയുണ്ടായിരുന്നെങ്കിൽ ഇതുപോലൊരു വീട് താനും അവിടെ സ്വന്തമാക്കിയേനെ' എന്ന കുറിപ്പോടെ രാമറാവു ചിത്രം റീട്വീറ്റ് ചെയ്തു.

അതോടെ നല്ല ആതിഥേയനായി ഒമർ അബ്ദുള്ളയെത്തി.

'എന്റെ വീട് നിങ്ങളുടേതായി കരുതിക്കോളൂ... ഇഷ്ടമുള്ളപ്പോഴൊക്കെ വന്ന് താമസിച്ചോളൂ' മറുപടി നല്‍കി.

ഈ ഓഫർ കാര്യമായിട്ടു തന്നെയെടുക്കുകയാണ് ഒമർ സാബ് എന്നായിരുന്നു രാമറാവുവിന്റെ പ്രതികരണം.