കോട്ടയം: അടിക്കടി നിലപാട് മാറ്റുന്ന ജനപക്ഷം പാർട്ടി നേതാവും പൂഞ്ഞാർ എം.എൽ.എയുമായ പി.സി ജോർജിനെ മുന്നണിയിൽ എടുക്കേണ്ടെന്ന് പൊതുവികാരം. പി.സി ജോർജിന്റെ അപേക്ഷ പോലും പരിഗണിക്കരുതെന്ന് യു.ഡി.എഫിലെ ഭൂരിപക്ഷം പ്രതിനിധികളും അഭിപ്രായപ്പെട്ടു. ജോർജിനെ മുന്നണിയിൽ എടുക്കുന്നത് ഗുണത്തേക്കാളും ദോഷമാണ് ഉണ്ടാക്കുക എന്ന വിലയിരുത്തലിനെ തുടർന്നാണിത്.
ഇതിനെ തുടർന്ന് പി.സി ജോർജിന്റെ കാര്യം ഇനി ചർച്ച ചെയ്യില്ലെന്നാണ് വിലയിരുത്തൽ. ജോർജിനെ മുന്നണിയിൽ എടുക്കുന്നതിൽ പ്രതിഷേധിച്ച് നേരത്തെ കേരള കോൺഗ്രസ് എം, മുസ്ലീം ലീഗ് എന്നിവർ പരസ്യമായി രംഗത്തെത്തിയിരുന്നു. അതേസമയം, ലോക്സഭാസീറ്റ് വിഭജനത്തിൽ ഉഭയകക്ഷിചർച്ച നിർബന്ധമെന്ന് ഘടകകക്ഷികൾ ആവശ്യപ്പെട്ടു. രണ്ട് സീറ്റ് വേണമെന്ന് കേരള കോൺഗ്രസ് (എം) ആവശ്യം ഉന്നയിച്ചു.