ഷൈൻ നിഗം, ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ ട്രെയിലർ പുറത്തിറങ്ങി. ദിലീഷ് പോത്തൻ, നസ്രിയ നസീം, ശ്യാംപുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദേശീയ അവാർഡ് നേടിയ ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ. തന്റെ മുൻചിത്രങ്ങൾ നേടിയ വിജയം കുമ്പളങ്ങി നൈറ്റ്സും ആവർത്തിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
പ്രണയവും സൗഹൃദവും അതിലൂടെ ഉടലെടുക്കുന്ന പ്രശ്‌നങ്ങളുമാണ് കുമ്പളങ്ങി നൈറ്റിസ് പറയുന്നത്. ഷൈജു ഖാലിദ് ചായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിംഗും നിർവഹിക്കുന്നു. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് , വർക്കിംഗ് ക്ലാസ് ഹീറോ എന്നിവരുടെ ബാനറിൽ നിർമ്മിക്കുന്ന സിനിമ ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യും.