petta-movie

സൂപ്പർ താരം രജനീകാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം പേട്ട അവൂർവ്വ റെക്കോർഡിലേക്ക്.തമിഴ്നാട്ടിൽ പതിനൊന്ന് ദിവസം കൊണ്ട് 100 കോടി ക്ളബിൽ കേറി ആദ്യ തമിഴ് സിനിമയാണ് പേട്ട. സൺ പിക്ചേഴ്സ് അവരുടെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജിലാക്ക് ഇക്കാര്യം അറിയിച്ചത്. കുറഞ്ഞ ദിവസം കൊണ്ട് തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച സിനിമ എന്ന പദവി ഇനി പേട്ടയ്ക്ക് സ്വന്തം.

തൃ​ഷ,​ ​സി​​​മ്രാ​ൻ,​ ​ന​വാ​സു​ദ്ദീ​ൻ​ ​സി​​​ദ്ദി​​​ഖ്,​ ​വി​​​ജ​യ് ​സേ​തു​പ​തി​​​ ​തു​ട​ങ്ങി​​​യ​ ​ശ​ക്ത​മാ​യ​ ​താ​ര​നി​​​ര​യാ​ണ് ​ചി​​​ത്ര​ത്തി​​​ൽ​ ​അ​ണി​​​നി​​​ര​ന്ന​ത്.അ​ജി​​​ത്തി​​​ന്റെ​ ​വി​​​ശ്വാ​സം​ ​എ​ന്ന​ ​ചി​​​ത്ര​വും ഒരുമിച്ചാണ് റിലീസ് ചെയ്തത്.​ ഇതിനെ കടത്തി വെട്ടിയാണ് പേട്ട റെക്കോർഡ് ഇട്ടത്. ​ആ​ദ്യ​ത്തെ​ ​ര​ണ്ടു​ദി​വ​സം​ ​കൊ​ണ്ടു​ത​ന്നെ​ ​ചി​​​ത്രം​ 35.50​ ​കോ​ടി​​​ ​സ്വ​ന്ത​മാ​ക്കി​​​യി​​​രു​ന്നു.​ ​മി​​​ക​ച്ച​ ​മൗ​ത്ത് ​പ​ബ്ളി​​​സി​​​റ്റി​​​യി​​​ലൂ​ടെ​യാ​ണ് ​പേ​ട്ട​ ​മു​ന്നേ​റു​ന്ന​ത്.​ ​

ചിത്രത്തിൽ കാളിയെന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. നെഗറ്റീവ് റോളിലാണ് വിജയ് സേതുപതി എത്തുന്നത്. കാർത്തിക് സുബ്ബരാജാണ് ഈ മാസ് ആക്ഷൻ ചിത്രത്തിന്റെ സംവിധായകൻ. കാർത്തിക് തന്നെ രചന നിർവഹിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ്. അനിരുദ്ധ് രവിചന്ദർ ആണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.