1. ആലപ്പാട് കരിമണല്‍ ഖനനത്തെ തുടര്‍ന്ന് ഉണ്ടായ പ്രശ്നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍. സി വാഷിംഗ് ഒരു മാസത്തേക്ക് നിറുത്തി വയ്ക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. ഇന്‍ ലാന്‍ഡ് വാഷിംഗ് തുടരും. പ്രശ്നത്തെ കുറിച്ച് സമഗ്ര പഠനം നടത്താന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കി. ഒരു മാസത്തിനുള്ളില്‍ വിദഗ്ധ സമിതി പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണം. സി വാഷിംഗിലെ നിയന്ത്രണം വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ.
2. ആലപ്പാട് പഞ്ചായത്തിനെ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പറഞ്ഞ മന്ത്രി ഖനനം ഉപേക്ഷിക്കാന്‍ ആവില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. ആലപ്പാട്ടെ കടല്‍ ഭിത്തികളും പുലിമുട്ടുകളും ശക്തിപ്പെടുത്തും. ഖനനം മൂലമുണ്ടായ കുഴികള്‍ അടയ്ക്കാന്‍ നടപടി എടുക്കും. സമരം അവസാനിപ്പിക്കാന്‍ സമരസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വി.എസ് അച്യുതാനന്ദനെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത് എന്നും ഇ.പി.
3. അതേസമയം, സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി. യോഗത്തില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്നും പ്രതികരണം. ഖനനത്തിന് എതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് സമര സമിതിയുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായത്. പ്രശ്നപരിഹാരത്തിന് ഉദ്യോഗസ്ഥരുടെയും ജന പ്രതിനിധികളുടെയും യോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു. സി വാഷിംഗ് കാരണം കടല്‍ കയറി എന്നത് വസ്തുത ആണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി. നിലവിലെ സാഹചര്യത്തില്‍ സീ വാഷിംഗ് നിറുത്തി വയ്ക്കാമെന്നും ഖനനത്തിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ സമിതിയെ വയ്ക്കാം എന്നുമുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചിരുന്നു
4. കൊടുവള്ളി തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. ഇടത് സ്വതന്ത്രന്‍ കാരാട്ട് റസാഖിന്റെ ഫലം ആണ് റദ്ദാക്കിയത്. നടപടി, എതിര്‍ കക്ഷിയെ വ്യക്തിഹത്യ നടത്തി എന്ന പരാതിയില്‍. എതിര്‍കക്ഷികയ്ക്ക് എതിരെ വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചത് കോടതിയ്ക്ക് ബോധ്യപ്പെട്ടു. മുസ്ലീം ലീഗിലെ എം.എ റസാഖായിരുന്നു എതിര്‍ സ്ഥാര്‍നാര്‍ത്ഥി. കോടതിയുടെ നിര്‍ണായക ഉത്തരവ്, കൊടുവള്ളിയിലെ രണ്ട് വോട്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയില്‍.
5. രണ്ടര വര്‍ഷത്തിന് ശേഷം കേസില്‍ വിധി പറഞ്ഞത് ജസ്റ്റിസ് എബ്രഹം മാത്യു അധ്യക്ഷനായ ബെഞ്ച്. എതിര്‍ സ്ഥാനാര്‍ത്ഥി എം.എ റസാഖിനെ വിജയി ആയി പ്രഖ്യാപിക്കണം എന്ന വാദം കോടതി അംഗീകരിച്ചില്ല. അതേസമയം, തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധി കോടതി മുപ്പത് ദിവസത്തേക്ക് സ്റ്റേ ചെയ്തു. സുപ്രീംകോടതിയെ സമീപിക്കാന്‍ ആണ് സാവകാശം അനുവദിച്ചത്. ഈ കാലയളവില്‍ റസാഖിന് സഭാ നടപടികളില്‍ പങ്കെടുക്കാനാവും. ആരെയും വ്യക്തിഹത്യ ചെയ്തിട്ടില്ലെന്ന് കാരാട്ട് റസാഖ്. പരാതി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗം എന്നും പ്രതികരണം
6. കൊടുവള്ളിയിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത് സത്യത്തിന്റെ ജയം എന്ന് മുസ്ലീംലീഗ്. സുപ്രീംകോടതിയില്‍ പോയാലും തെളിവുകള്‍ ശക്തം എന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍. കൃത്യമായ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞത് ആണ് കേസില്‍ നേട്ടം ആയത് എന്ന് എം.കെ മുനീര്‍ എം.എല്‍.എ. കാരാട്ട് റസാഖിന് എതിരായ വിധി തിരിച്ചടി അല്ലെന്ന് എല്‍.ഡി.എഫ്
7. ശബരിമല നിരീക്ഷണ സമിതി റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിരീക്ഷണ സമിതി നിലപാട് സുപ്രീംകോടതി വിധിയ്ക്ക് എതിര്. റിപ്പോര്‍ട്ട് അത്ഭുതപ്പെടുത്തി എന്നും ദേവസ്വം മന്ത്രി. പ്രതികരണം, ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതി ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ. ബിന്ദുവിനും കനക ദുര്‍ഗയ്ക്കും അനധികൃത സൗകര്യങ്ങള്‍ ഒരുക്കിയെന്ന് ആയിരുന്നു ഹൈക്കോടതി നിരീക്ഷക സമിതിയുടെ കണ്ടെത്തല്‍
8. സന്നിധാനത്തേക്ക് എത്തിച്ചത് ജീവനക്കാരെ മാത്രം പ്രവേശിപ്പിക്കുന്ന ഗേറ്റ് വഴി. ശ്രീകോവിലിന് ഉള്ളില്‍ എത്തിച്ചതും ഭക്തരെ കടത്തിവിടാത്ത സ്ഥലത്തുകൂടെ എന്നും തിരിച്ചറിയാത്ത 5 പേരും യുവതികള്‍ക്കൊപ്പം പ്രവേശിച്ചതായും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മൂന്നാമത് റിപ്പോര്‍ട്ടില്‍ നിരീക്ഷക സമിതി പരാമര്‍ശിച്ചിരുന്നു.
9. കൊച്ചി ബ്യൂട്ടീപാര്‍ലര്‍ വെടിവയ്പ്പില്‍ വെളിപ്പെടുത്തലുമായി പാര്‍ലര്‍ ഉടമ ലീന മരിയ പോള്‍. അധോലോക നായകന്‍ രവി പൂജാരി തന്നെ ഭീഷണിപ്പെടുത്തി. വെടിവയ്പ്പ് കേസ് ഒത്തുതീര്‍പ്പ് ആയിട്ടില്ല. കേസ് അന്വേഷണത്തില്‍ പരാതി ഇല്ല എന്നും ലീന മരിയ പോള്‍. പ്രതികരണം, വെടിവയ്പ്പ് കേസ് ക്രൈംബ്രാഞ്ചിന് വി്ട്ട് കേസ് അന്വേഷണം അനന്തമായി നീട്ടാന്‍ ശ്രമം നടക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്ന സാഹചരത്തില്‍
10. നടിയും സ്ഥാപന ഉടമയുമായ ലീന മരിയ പോളിന്റെ ഉടമസ്ഥതയില്‍ കൊച്ചി പനമ്പിള്ളി നഗറിലുള്ള സ്ഥാപനത്തിന് നേരെ ഇക്കഴിഞ്ഞ ഡിസംബര്‍ 15ന് ആണ് വെടിവയ്പ്പ് ഉണ്ടായത്. ഹെല്‍മറ്റ് കൊണ്ട് മുഖം മറച്ച് ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം വെടിവച്ച ശേഷം മടങ്ങുക ആയിരുന്നു. കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ പേരില്‍ കുറിപ്പെഴുതി വച്ച ശേഷമാണ് സംഘം കടന്നത്
11. അഗസ്ത വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ ആസ്തി വിവരങ്ങള്‍ തേടി അന്വേഷണ ഏജന്‍സികള്‍. മിഷേലിന്റെ ആഭ്യന്തര-വിദേശ ആസ്തികളുടെ വിവരങ്ങളാണ് ഏജന്‍സികള്‍ ശേഖരിക്കുന്നത്. നാലു രാജ്യങ്ങളില്‍ മിഷേലിന് അക്കൗണ്ടുകള്‍ ഉണ്ടെന്നും അഗസ്റ്റ ഇടപാട് നടക്കുന്ന സമയത്താണ് ഈ അക്കൗണ്ടുകളില്‍ ചിലത് ആരംഭിച്ചത് എന്നും ഏജന്‍സികള്‍
12. ബിനാമി പേരില്‍ മിഷേലിന് ഇന്ത്യയിലും ആസ്തികളുണ്ടെന്ന് ആണ് സൂചന. ഇപ്പോഴത്തെ ശ്രമം, ഇതിന്റെ ഉടമകളെ കണ്ടെത്താന്‍. ഇതിനായി മിഷേലുമായി ബന്ധമുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. 2015-ല്‍ ക്രിസ്റ്റ്യന്‍ മിഷേലുമായി ബന്ധമുള്ള 1.12 കോടിയുടെ വസ്തു എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിരുന്നു. ഇത്തരത്തില്‍ ബിനാമി വസ്തുക്കള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ അഗസ്റ്റ ഇടപാടിലെ കള്ളക്കളി തെളിയിക്കാന്‍ കഴിയുമെന്ന് ആണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍