indian-

ന്യൂഡൽഹി: അതിർത്തിയിൽ പാക്കിസ്ഥാൻ സെെന്യത്തിന്റെ വെടിനിർത്തൽ ലംഘനത്തിനെതിരെ ഇന്ത്യൻ സേനയുടെ ശക്തമായ മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യൻ സെെന്യം നടത്തിയ പ്രത്യാക്രമണങ്ങളിൽ പാക്കിസ്ഥാന് വൻ നാശനഷ്ടങ്ങൾ ഇന്ത്യൻ സെെന്യം വരുത്തിവച്ചു. അതിൽ അഞ്ച് പാക് സെെനികരെ ഇന്ത്യൻ സെെന്യം വധിച്ചതായി ലഫ്. ജനറൽ രൺബീർ സിങ് സ്ഥീതീകരിച്ചു.

പാക്കിസ്ഥാൻ നടത്തുവരുന്ന ആക്രമണങ്ങൾക്കെതിരെ കടുത്ത തിരിച്ചടിയാണ് ഇന്ത്യൻ സൈന്യം നൽകി വരുന്നതെന്ന് നോർത്തേൺ കമാൻഡ് മേധാവി ലഫ്. ജനറൽ രൺബീർ സിങ് പറഞ്ഞു. 2018 സുരക്ഷാ സേനകൾക്ക മികച്ച വർഷമാണെന്നും അദ്ദേഹം പറഞ്ഞു. 250 തോളം ഭീകരരെയാണ് സെെന്യം വധിച്ചത്. 54 പേരെ ജീവനോടെ പിടികൂടാൻ കഴിഞ്ഞു. ഈ വർഷം ആദ്യം പാക് സൈന്യം അതിർത്തിയിൽ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സേന തകർത്തിരുന്നു. രണ്ട് പാക് സെെനികരാണ് അന്ന് കൊല്ലപ്പെട്ടത്.

തുടർന്ന് മൃതദേഹങ്ങൾ തിരികെക്കൊണ്ടുപോകാൻ പാക്കിസ്ഥാനോട് ആവശ്യപ്പെടുരുന്നു. നിയന്ത്രണരേഖയ്ക്കു സമീപം കാടിന്റെ മറവിലൂടെയാണ് അന്ന് പാകിസ്ഥാനി ബോർഡർ ആക്‌ഷൻ ടീം ആക്രമണം ആരംഭിച്ചത്.