തിയേറ്രറുകളിൽ ഓളം തീർത്ത മമ്മൂട്ടി വൈശാഖ് ടീമിന്റെ പോക്കിരിരാജയുടെ രണ്ടാഭാഗം മധുരരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. എട്ടുവർഷങ്ങൾക്ക് മുമ്പിറങ്ങിയ 'പോക്കിരിരാജ'യിലെ അതേ മാസ് ലുക്കിലാണ് മമ്മൂട്ടി മധുരരാജയിലും. വില്ലൻമാരെ അടിച്ചൊതുക്കി പിൻതിരിഞ്ഞു നിൽക്കുന്ന മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്കിലുള്ളത്.
പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. പുലിമുരുകന്റെ രചയിതാവ് ഉദയകൃഷ്ണയാണ് മധുരരാജയുടെ തിരക്കഥയും ഒരുക്കിയത്. പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം ഷാജികുമാറും സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു. ഗോപി സുന്ദർസംഗീതം. നെൽസൺ ഐപ്പ് നിർമ്മിക്കുന്ന ചിത്രം വിഷുവിന് തിയേറ്ററുകളിലെത്തും.